
വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടൂകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൊതുവേ ആനയുടെ പുറത്ത് കയറാന്‍ പലര്‍ക്കും പേടിയാണ്. ഇവിടെ ഈ പെണ്‍കുട്ടി ആനയുടെ പുറത്ത് കയറാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടാല്‍ പേടിയില്ലെന്ന് തോന്നും. എന്നാല്‍ കയറി ഇരുന്നപ്പോഴുള്ള പെണ്‍കുട്ടിയുടെ പേടി കണ്ട് ഏവരും ചിരിക്കുകയാണ്.

‘സൂര്യപുത്രന്‍ കര്‍ണന്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. പെണ്‍കുട്ടിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ വരനും ഉണ്ട്. ചേച്ചി ശെരിക്കൊന്ന് പേടിച്ചിട്ടുണ്ട് ??.. ഇനി ആര്‍ക്കാ ആനപ്പുറത്ത് കയറേണ്ടത്’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
കഷ്ടപ്പെട്ട് ആനപ്പുറത്ത് കയറിയ പെണ്‍കുട്ടി മുകളില്‍ കയറിയതോടെ കരച്ചില്‍ ആരംഭിച്ചു. തനിക്ക് പേടിയാണെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. ഇത്ര പേടിയുള്ളയാളെന്തിനാണ് ആനപ്പുറത്ത് കയറാന്‍ പോയതെന്നാണ് ആളുകളുടെ ചോദ്യം.











