റെക്കോർഡുകൾ തകർക്കുന്നതും കോടി ക്ളബിൽ കയറുന്നതും ഒരിക്കലും എന്റെ വിഷയമല്ല !! ടോവിനോ തോമസ്

tovino-interview

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടോവിനോ തോമസ്, താരത്തിന്റെ സിനിമകൾ എല്ലാം വളരെ പെട്ടെന്നാണ് ഹിറ്റാകുന്നത്, വളരെ നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് വളരെ പെട്ടെന്നെനു ടോവിനോ കീഴടക്കിയത്, ഇപ്പോൾ ടോവിനോ അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

ഓരോരുത്തരും അവരവർ ആരാധിക്കുന്ന താരം കൂടുതൽ കളക്ഷൻ നേടുമ്പോൾ അത് ആഘോഷിക്കുകയും മറ്റൊരു താരം അതിനേക്കാൾ അധികം നേടുമ്പോൾ അടുത്ത പടത്തിൽ കാണിച്ചു തരാമെന്ന് സോഷ്യൽ മീഡിയയിൽ വീമ്പിളക്കുന്നതും പ്രേക്ഷകർ സ്ഥിരം കാണുന്നതാണ്.അത്തരം വാഗ്വാദങ്ങൾക്കിടയിൽ കളക്ഷൻ റെക്കോർഡുകളോ കോടി ക്ലബ്ബുകളോ തന്നെ അലട്ടുന്ന പ്രശ്‌നമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്.

tovino-interview

വനിതക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ടോവിനോയുടെ പുതിയ റിലീസിനായി ഒരുങ്ങുന്ന മിന്നൽ മുരളി വലിയ ക്യാൻവാസിൽ ആണ് നിർമ്മിക്കുന്നത്, നാലു ഭാഷകളിണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്, മിന്നല്‍ മുരളിയില്‍ തനിനാടൻ സൂപ്പര്‍ഹീറോയായാണ് ടൊവീനോ എത്തുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സിന്‍റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ടൊവിനോയുടേതായി ഇനി തീയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം. ഇത് കൂടാതെ ആരവം, ഫോറൻസിക്, പള്ളിച്ചട്ടമ്പി, 563 സെന്‍റ്.ചാള്‍സ് സ്ട്രീറ്റ്, തള്ളുമല തുടങ്ങി നിരവധി ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

tovino-interview