
കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് മഴ പെയ്യാൻ സാധ്യത ഉണ്ടെന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് (17) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ 18ന് (വ്യാഴം) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 64.5 mm – 115.5 mm വരെ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് IMD മുന്നറിയിപ്പ് നൽകുന്നത് .











