നെയ്മർ ഇനി അഭിനയിക്കില്ല; വീട്ടിൽ വിശ്രമത്തിൽ

നായ പ്രധാന കഥാപാത്രമായെത്തുന്ന ഒരുപാട് ചിത്രങ്ങൾ പുറത്തിറങ്ങിയുണ്ട്, പലതും പ്രേക്ഷശ്രദ്ധയും നേടിയിട്ടുണ്ട്. എന്നാൽ ഒരു നാടൻ നായ ടെെറ്റിൽ കഥാപാത്രമായെചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ടോയെന്ന് സംശയമാണ്. ആ ഒരു കുറവ് നികത്തിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് നവാ​ഗതനായ സുധി മാഡിസന്‍ ഒരുക്കിയ ‘നെയ്മർ’. നായ്കുട്ടിയുടെ കുസൃതിത്തരങ്ങളും ഇമോഷണൽ സീക്വൻസുകൾക്കുമൊപ്പം ട്രെയിനിങ് സിദ്ദിച്ചിട്ടുള്ള ബ്രീഡ് നായകുട്ടികൾക്ക് മാത്രം ചെയ്യാനാകുന്ന തരത്തിലുള്ള രംഗങ്ങളും ‘നെയ്മർ’ എന്ന നാടൻ നായക്കുട്ടി ഈ ചിത്രത്തിനായി ചെയ്തിട്ടുണ്ട്.ഈ നായക്കുട്ടിയെ തേടി നിരവധി അവസരങ്ങളിലാണ് ഇപ്പോൾ വരുന്നത്.ചിത്രത്തിന്റെ നിർമ്മാതാവ് പദ്മ ഉദയിന്റെ വൈക്കത്തെ വീട്ടിൽ വിശ്രമത്തിലാണ് ഈ ഒന്നര വയസുകാരൻ.ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ സുധി മാഡിസണും അണിയറ പ്രവർത്തകരും. നെയ്മർ സിനിമ ഹിറ്റാക്കിയതിന് പിന്നിലെയാണ് തീരുമാനം.കോയമ്പത്തൂർ സ്വദേശി പാർത്ഥന്റെ നേതൃത്വത്തിൽ മാസങ്ങൾ പരിശീലിപ്പിച്ചാണ് സിനിമാ ചിത്രീകരണത്തിന് പാകപ്പെടുത്തിയത്. നെയ്മറിലെ നായകന്മാരായ നെസ്ലിന്റെയും മാത്യൂസിന്റെയും വിയർപ്പ് കുപ്പിയിലാക്കി മണംപിടിപ്പിച്ചു വരെ പരിശീലിപ്പിച്ചു. തിരക്കഥ പാർത്ഥന് കൈമാറിയതും ഗുണമായി എന്നായിരുന്നു സംവിധായകൻ സുധി പറഞ്ഞിരുന്നത്. സിനിമയുടെ ആലോചനാവേളയിൽ തന്നെ നാടൻ നായ്ക്കുട്ടി വേണമെന്ന് സുധി മാഡിസൺ തീരുമാനിച്ചിരുന്നു. അങ്ങനെ നായ്ക്കുട്ടിക്കായുള്ള  അന്വേഷണം കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെത്തി.സുധിയുടെ കാക്കനാടുള്ള സുഹൃത്താണ് നായ്‌ക്കുട്ടിയെ നൽകിയത്.രു പക്ഷേ പ്രോജക്ട് പോലും നിന്നുപോയേക്കാവുന്ന അവസ്ഥയിൽ നിന്നാണ് അവർ നെയ്മറിനെ കണ്ടെത്തുന്നത്. ഇവരുടെ കണ്ടെത്തൽ ഇരട്ടി വിജയമായെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു നായയുടേത്. കൃത്യമായ ട്രെയിനിങ്ങും അണിയറപ്രവർത്തകരുടെ ക്ഷമയും ഫലം കണ്ടുവെന്ന് നിസ്സംശയം പറയാം. ചില രം​ഗങ്ങൾ എങ്ങനെ നായയെക്കൊണ്ട് ചെയ്യിപ്പിച്ചു എന്ന അമ്പരപ്പും പ്രേക്ഷകനിൽ ഉണ്ടാവുന്നുണ്ട്. നൂറിലേറെ ആളുകൾക്കൊപ്പം ദിവസങ്ങളോളം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന നെയ്മറിന് വിശ്രമവും 20 ദിവസം കൂടുമ്പോഴുള്ള പരിശീലനവും ആവശ്യമാണ്.

അതിനാലാണ് വീട്ടിലേക്ക് മാറ്റിയത്. വീടിന് പുറത്തേക്ക് ഇറക്കാറില്ല. കൂടുതൽ പേരുമായി അടുക്കുന്നത് നായയുടെ സ്വഭാവത്തെ സ്വാധീനിക്കാമെന്നതിനാലാണ് നിയന്ത്രണം. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ,ജോണി ആന്റണി എന്നിവരാണ് നെയ്മർ സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. മലയാളം തമിഴ് പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തീകരിച്ചിരിന്നത്  ആദർശും പോൾസനും ചേർന്നാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള നെയ്മർ മൂവിയുടെ സംഗീതം ഷാൻ റഹ്മാനും ബിജിഎം ഗോപി സുന്ദറും ആണ്  നിർവഹിച്ചത്. എൺപത് ദിവസമെടുത്ത് ചിത്രീകരണം പൂർത്തീകരിച്ച പടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫർ ആൽബി ആന്റണിയാണ്. ഇന്ത്യൻ സിനിമയിൽ ചർച്ചചെയ്യപ്പെട്ട, സാങ്കേതികപരമായി മുന്നിട്ട് നിന്ന ചിത്രമായിരുന്നു കാന്താര. ഈ ചിത്രത്തിന്റെ സിനിമയുടെ വി എഫ് എക്സ് നിർവഹിച്ചിരിക്കുന്ന ‘ലവകുശ’ തന്നെയാണ് നെയ്മറിന്റെയും വി എഫ് എക്സ് സംവിധാനം പൂർത്തീകരിച്ചിരിക്കുന്നത്.

Revathy