എനിക്ക് കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലത്രെ… പൊട്ടിക്കരഞ്ഞ് നിമിഷ സജയന്‍

സൗന്ദര്യം… അത് എന്നും പെണ്ണിനെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. നിന്നെ കാണാന്‍ കൊള്ളില്ലെന്ന് ഒരു പെണ്ണിനോട് ആരെങ്കിലും പറഞ്ഞാല്‍ ആ പറഞ്ഞ ആളോട് ആജീവനാന്തം അവളുടെ മനസ്സ് അതോര്‍ത്ത് വിഷമിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ പറച്ചില്‍ നേരിടേണ്ടി വരുന്നത് ഒരു സിനിമയിലേയ്ക്ക് അഭിനയിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണെങ്കിലോ…?

പൊതുവെ സുനദരിമാരാണ് നടിമാരെങ്കിലും ചില നടമാര്‍ക്ക് സൗന്ദര്യത്തിന്റെ പേരില്‍ കുത്തുവാക്കുകളും മാറ്റിനിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അത് അഭിനയത്തിന്റെ പേരിലാണെങ്കില്‍ അത്ര നോവില്ല, മറിച്ച് നിറത്തിന്റെയും സൗന്ദര്യത്തിന്റെയുമൊക്കെ പേരിലാണെങ്കില്‍ നോവുന്ന ഓര്‍മ്മയായി മനസ്സില്‍ തങ്ങി നില്‍ക്കും.

ഇപ്പോഴിതാ സിനിമയില്‍ സൗന്ദര്യത്തിന്റെ പേരില്‍ നിമിഷ ഒറ്റപ്പെട്ടിട്ടുണ്ടെന്നും അഭിനയം മാത്രമല്ല സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകള്‍ നിമിഷയ്ക്ക് എതിരെ തിരിഞ്ഞുവെന്നും പറയുകയാണ് സംവിധായക സൗമ്യ സദാനന്ദന്‍.

കുഞ്ചാക്കോ ബോബന്‍ നിമിഷ എന്നിവര്‍ അഭിനയിച്ച മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സൗമ്യ. കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോള്‍ പലരും വിമര്‍ശനമായി എത്തി. കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലത്രെ.. ഒരു വിഭാഗം ഫാന്‍സുകാര്‍ ഇത്തരം വിമര്‍ശനം നടത്തിയപ്പോള്‍ അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ടെന്നും സൗമ്യ പറയുന്നു.

ആദ്യമൊക്കെ അത് നിമിഷയെ ബാധിച്ചിരുന്നു എങ്കിലും പിന്നീട് അത് അവള്‍ മറികടന്നെന്നും അതിനായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തെന്നും സൗമ്യ പറയുന്നു.

ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനേയും സുരാജ് വെഞ്ഞാറമ്മൂടിനേയും നായകന്‍മാരാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ നായികയാണ് നിമിഷ സജയന്‍. ഈ ഒരൊറ്റ ചിത്രത്തോടെ തന്നെ നിമിഷ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഗംഭീര വിജയമായതോടെ നിമിഷയെ തേടിയെത്തിയത് കൈനിറയെ അവസരങ്ങള്‍ ആയിരുന്നു. ഈട, മാംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യന്‍, നാല്‍പത്തിയൊന്ന്, ചോല, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ഹിറ്റ് സിനിമകളിലില്ലാം ശ്രദ്ധേയമായ വേഷങ്ങളില്‍ ആണ് നിമിഷ എത്തിയത്.

ഇത്തരം കുത്തുവാക്കുകളൊക്കെ മറികടന്നതിലെ ആത്മബലം കൊണ്ടാകാം, ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷ സ്വന്തമാക്കിയിരുന്നു.

മുംബൈയിലെ അംബര്‍നാഥില്‍ ജനിച്ചു വളര്‍ന്നയാളാണ് നിമിഷ. അച്ഛന്‍ സജയന്‍ നായര്‍ മംബൈയില്‍ എഞ്ചിനീയറാണ്, ബിന്ദുവാണ് അമ്മ. ബദ്‌ലാപ്പൂര്‍ കാര്‍മല്‍ കോണ്‍വെന്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ തായ്കൊണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയിട്ടുണ്ട്.

Vishnu