‘നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങള്‍ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാം’

നടി മാളവിക ഭാവി വരന്റെ വീട്ടിലേക്ക് പോയത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ നിഷ പി. ‘പ്രണയ വിവാഹങ്ങളില്‍ ഇതില്‍ പുതുമ ഇല്ലായിരിക്കും, പക്ഷെ അല്ലാത്ത വിവാഹങ്ങളിലും ഇതൊരു ചടങ്ങ് ആക്കി മാറ്റാന്‍ നല്ല ആഗ്രഹമുണ്ടെന്ന് നിഷ ഫെയ്‌സ്ബുക്കില്‍ പറയുന്നു.

കല്യാണ ചടങ്ങുകളില്‍ ഏറ്റവും ആദ്യവും അത്യാവശ്യവുമായി വരേണ്ട മാറ്റം എന്തെന്ന് ചോദിച്ചാല്‍
വിവാഹം ഉറപ്പിക്കും മുന്‍പ്
ചെറുക്കന്റെ വീട്ടിലേക്ക് ബന്ധുക്കള്‍ക്ക് ഒപ്പം പെണ്ണിനും പോവാനുള്ള അനുമതിയാണ്…
പ്രണയ വിവാഹങ്ങളില്‍ ഇതില്‍ പുതുമ ഇല്ലായിരിക്കും
പക്ഷെ അല്ലാത്ത വിവാഹങ്ങളിലും ഇതൊരു ചടങ്ങ് ആക്കി മാറ്റാന്‍ നല്ല ആഗ്രഹമുണ്ട്..
ഒരു വീടെന്നാല്‍,, നാല് ചുവര് ഉള്ള ഒരു കെട്ടിടം അല്ല..
അതിനു ഒരു ജീവനുണ്ട് പോസിറ്റീവ് നെഗറ്റീവ് ഫീലുകള്‍ ഉണ്ട്..
ജയ് ജയ് ജയ് ഹേ യില്‍ ജയ കയറി വരുമ്പോള്‍ പൊട്ടിയ ടീപോയും തകര്‍ന്ന റിമോട്ടും പറയുന്ന കഥകള്‍ ഉണ്ട്…
വിവാഹം കഴിച്ചു കൊണ്ട് വരുന്ന പെണ്‍കുട്ടി ശിഷ്ട കാലം,,,
തങ്ങളുടെ വീട്ടില്‍ തന്നെ കഴിയണം എന്ന് നിര്‍ബന്ധം ഉള്ള മാതാപിതാക്കള്‍ ഈ ഒരു പുതിയ ചടങ്ങിനും സമ്മതം മൂളിയെ നിവര്‍ത്തി ഉള്ളൂ
എന്നൊരു അവസ്ഥ വരണം
എന്റെ മക്കള്‍ക്ക് അങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ട് എങ്കില്‍
നിര്‍ബന്ധമായും ഒരു അമ്മ എന്ന നിലക്ക് ഞാന്‍ ഈ നിലപാട് എടുക്കും.
വിവാഹത്തിന് മുന്‍പ് വരന്റെ വീട്ടില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങള്‍ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാം…
നായിക നായകന്‍ ഫെയിം മാളവികയും ബന്ധുക്കളും ചെറുക്കന്‍ വീട് കാണാന്‍ എത്തിയതിന്റെ ചിത്രമാണ് ചുവടെ
സെലിബ്രിറ്റിസിനും പണക്കാര്‍ക്കും അല്ല
സാധാരണ പെണ്‍കുട്ടികള്‍ക്കാണ് ഈ ചടങ്ങ് കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത്!
അത് കൊണ്ട് തന്നെയാണ് അത് സര്‍വ സാധാരണം ആകേണ്ടതുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സിനിമയിലെ താരങ്ങളെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയായ നായികാ നായകനിലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ”നായികാ നായകനിലെ പ്രേമം റൗണ്ട് ഇരുവരും ആദ്യമായി ഒന്നിച്ച് ചെയ്തതാണ്. അവിടെ നിന്നും ഇപ്പോള്‍ ഇവിടെ വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഈ പ്രപ്പോസല്‍ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോള്‍ അത് വിവാഹം വരെ എത്തി” എത്തും മാളവിക പറഞ്ഞു.

നായികാ നായകന്‍ ഷോയ്ക്ക് ശേഷം 2018 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന സിനിമയിലൂടെ താരം സിനിമയിലേക്കെത്തിയിരുന്നു. കൂടാതെ മ്യൂസിക് ആല്‍ബത്തിലും വെബ് സീരീസുകളിലും ചെയ്തിരുന്നു.

തട്ടിന്‍പുറത്ത് അച്യുതനില്‍ അഭിനയിച്ച ശേഷം ഷിപ്പിലേക്ക് തിരിച്ചുപോയി എന്ന് തേജസ് പറയുന്നു. അതിനിടയ്ക്ക് കുറേ കല്യാണാലോചനകള്‍ വരുന്നിരുന്നു. എനിക്ക് മാളൂനെ നന്നായി അറിയാം. ഞങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ വീട്ടില്‍ പ്രപ്പോസലുമായി എത്തിയത് എന്നും തേജസ് പറഞ്ഞു.

Gargi