താൻ അഹങ്കാരിയായ നടിയാണെന്നാണ് എല്ലാവരും പറയുന്നത് അത് സാരമാക്കുന്നില്ല നിത്യ മേനോൻ 

Follow Us :

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ  തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് നിത്യ മേനോൻ, ഇപ്പോൾ താരം പറയുന്നത് തന്റെ കരിയറിൽ എല്ലാവരും തന്നെ അഹങ്കാരിയായ നടി എന്നാണ് പറയുന്നത് എന്ന് എന്നാൽ അതിൽ ഒരു കുറ്റബോധവുമില്ല ഇല്ല എന്നു തുറന്നു പറയുകയാണ് നിത്യ മേനോൻ. തന്റെ പൾസിനെ അനുസരിച്ചുള്ള സിനിമ മാത്രമേ താൻ ചെയ്‌യാറുള്ളൂ.

അതുകൊണ്ടു തനിക്കു യോജിക്കുന്ന സിനിമകൾ മാത്രമേ ചെയ്‌യൂ അങ്ങനെ ഉൾകൊള്ളാൻ കഴിയാത്ത സിനിമകൾ പലതും വേണ്ടാന്ന് വെച്ചിട്ടുണ്ട്, അത്കൊണ്ടാണ് തനിക്കു അഹങ്കാരി എന്ന പേരും കിട്ടിയത്, എന്നാൽ താൻ അതൊന്നും വക വെക്കില്ല, താൻ സിനിമയിൽ അഭിനയിക്കുന്നത് വീട്ടുകാർക്ക് എതിർപ്പ് ആയിരുന്നു അവർക്കു താൻ ഒരു ഡോക്ടർ  ആകാൻ ആയിരുന്നു താല്പര്യം.

അതുകൊണ്ടു വീട്ടിൽ ഫോൺ കാൾ വന്നാൽ അവർ പറയും ഇനിയും അവൾ അഭിനയിക്കുന്നില്ല എന്ന്, അതുപോലെ തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സിനിമയുമായി ബന്ധപെട്ടു ഒരു അസോസിയേഷൻ വന്നു തന്നെ കാണണം എന്ന് ആവശ്യപെട്ടു, എന്നാൽ താൻ ഇറങ്ങിചെല്ലാഞ്ഞിട്ടു ഞാൻ നിഷേധി ആണെന്നുള്ള വാർത്തയും എത്തിയിരുന്നു,അന്നും തനിക്ക് നിഷേധി എന്ന പേര് വന്നു, എന്നാൽ തന്റെ അമ്മക്ക് ക്യാൻസറിന്റെ മൂന്നാം സ്റ്റേജ് ആയിരുന്നു, ഞാൻ ആകെ വിഷമത്തിൽ ആയ സമയം ആയിരുന്നു ഞാൻ അന്ന് പ്രാർത്ഥനയിൽ ആയിരുന്നു,അഹങ്കാരി അതിൽ ഞാൻ കാര്യമാക്കുന്നില്ല  നിത്യ പറയുന്നു