രാജ്യം റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം!! നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്.
സംവിധായകന്‍ അനുരാഗ് രാജന്‍ ബുസാരിയാണ് ഗഡ്കരിയുടെ ജീവിതം സിനിമയാക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍ 27-ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.

അതേസമയം, നിതിന്‍ ഗഡ്കരിയായി എത്തുന്നത് ആരാണെന്ന് പുറത്തുവിട്ടിട്ടില്ല.
‘ഈ രാജ്യം അതിന്റെ റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം, ഞാനാണ് നിതിന്‍ ജയറാം ഗഡ്കരി എന്ന് സന്തോഷത്തോടെ പറയാനാകും,’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം ആരാണ് നിതിന്‍ ഗഡ്കരിയായി എത്തുക എന്ന കാത്തിരിപ്പിലാണ് ആരാധകലോകം. ‘ഒരു സാധാരണ സാമൂഹിക പ്രവര്‍ത്തകനില്‍ നിന്നും ഗതാഗത സംവിധാനത്തെ മാറ്റിയുലച്ച കേന്ദ്ര മന്ത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പ്രചോദനം നല്‍കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം എന്നെ പോലെ നിരവധി ആളുകള്‍ക്ക് പ്രചോദനം നല്‍കണം. അതിനാണ് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നതെന്നും സംവിധായകന്‍ അറിയിച്ചു.

Anu B