‘ഏഴ് കടൽ ഏഴ് മലൈ’ എന്ന നിവിൻ പോളി ചിത്രം  ഇന്ന് പ്രീമിയർ ഷോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ നടത്തുന്നു  

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദേശിയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്ര൦- ഏഴു കടൽ ഏഴ് മലൈ ഇന്ന് പ്രീമിയർ ഷോ ആയി ഇന്ന് റോട്ടർ ഡാ൦ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടത്തുന്നു. അന്താരാഷ്ട്ര മേളയായ  റൊട്ടേറ് ഡാമിൽ ബിഗ് സ്ക്രീൻ കോമ്പിറ്റീഷനവിഭാഗത്തിലേക്കാണ് ചിത്രം തെരെഞ്ഞെടുക്കപ്പെട്ടത്, ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചന എന്ന് പറയുന്നത് പ്രണയം വത്യസ്തമായ രീതിയിൽ പ്രേക്ഷകരിൽ എത്തിക്കുകയാണ്.

ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് അഞ്ജലി ആണ്, നിവിനൊപ്പം തമിഴ് നടൻ  സൂരിയും ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിനെ സംഗീതം നല്കിയിരിക്കുന്നത് യുവ സംഗീത  സംവിധായകൻ യുവൻ ശങ്കർ രാജയാണ്. വി ഹൗസ്സ പ്രൊഡക്ഷൻസ് ബാനറിൽ സുരേഷ് കാമച്ചിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്

എൻ കെ ഏകാംബരം  ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, സിൽവ ആണ് ഈ ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്യ്തിരിക്കുന്നത്.