‘കണ്ടതെല്ലാം പൊയ്! കളത്തിൽ പണം ഇറക്കിയിരിക്കുന്നവർ ചില്ലറക്കാരല്ലാ’; ഇത് സത്യമോ? ചർച്ചയായി വാലിബനെ കുറിച്ചുള്ള പോസ്റ്റ്

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ…

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ, പതിയെ പതിയെ ചിത്രത്തിന് പൊസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. ലിജോ ഒരുക്കി വച്ച മാജിക്കിനെ ഇഷ്ടപ്പെട്ട് ഒരുപാട് പ്രതികരണങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ. ഇതിനിടെ ഒരു ഒരു സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മലൈക്കോട്ടെ വാലിബന്റെ രണ്ടാം ഭാ​ഗവും ഇതിനകം പൂർത്തിയായി കാണുമെന്നാണ് പ്രതീഷ് മാർട്ടിൻ ജേക്കബിന്റെ കുറിപ്പിൽ പറയുന്നത്. .. അതിലെ മോഹൻലാൽ ഇൻട്രോ തീയറ്റർ കുലുക്കുമായിരിക്കും. കളത്തിൽ പണം ഇറക്കിയിരിക്കുന്നവർ ചില്ലറക്കാരല്ല.. എറിഞ്ഞ പണം തിരികെ കിട്ടാനുള്ള അടവുകളുടെ പകിടകൾ ഉരുളുമെന്നുമാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

എന്റെയൊരു ഊഹം ശരിയാണെങ്കിൽ, MKV യുടെ രണ്ടാം ഭാഗവും പണി പൂർത്തിയായി, റെഡി ടു വെയിറ്റ് ആണെന്ന് തോന്നുന്നു.. അത് ഒരു ഫാസ്റ്റ് മോഡിലൂടെ ആയിരിക്കും പിച്ച് ചെയ്യുന്നത്. സാമ്പത്തിക പരാജയമായിരുന്ന ആട് ഒന്നിനെക്കാൾ സ്വീകാര്യത, രണ്ടിന് കിട്ടിയത് പോലെ, ഒരു പക്ഷേ, രണ്ടാം ഭാഗം ഞെരിച്ചെടുക്കിയേക്കും.. അതിലെ മോഹൻലാൽ ഇൻട്രോ തീയറ്റർ കുലുക്കുമായിരിക്കും.
“കണ്ടതെല്ലാം പോയ്‌, കാണാൻ പോവപ്പോറത് നിജം”.
കളത്തിൽ പണം ഇറക്കിയിരിക്കുന്നവർ ചില്ലറക്കാരല്ല.. എറിഞ്ഞ പണം തിരികെ കിട്ടാനുള്ള അടവുകളുടെ പകിടകൾ ഉരുളണമിനിയും ..
PMJ
——-
Latest Update as on 29Th Jan 2024(Monday):
Recent Industrial disaster Mollywood movie #MKV Part 2 is loading…🔥
Still no plan to change and still no plan to impress #LijoJosePellissery 🔥
പടം കമന്റായി ഇട്ടിട്ടുണ്ട്. 🙏🏼