നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്റസ് തുടങ്ങി!!

‘ലൗ ആക്ഷന്‍ ഡ്രാമ’ക്ക് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്റസ് ഷൂട്ടിംഗ് ആരംഭിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയെ ആപ്ദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന.

സിനിമയുടെ പൂജ് ചടങ്ങ് ഇന്ന് നടന്നു. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ്ജ് ഫിലിപ്പ് റോയിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍മ്മ മീഡിയ നെറ്റ്വര്‍ക്ക് എല്‍ എല്‍ പി, അള്‍ട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയര്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രേമം, ഞണ്ടുകളുടെ നാട്ടില് ഒരിടവേള തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിട്ടുള്ളവരാണ് സന്ദീപ് കുമാറും ജോര്‍ജ്ജ് ഫിലിപ്പും.

നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. നിവിനൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മികച്ച കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.