ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചു ബോസ് ആൻഡ് കോ; പ്രേക്ഷകമനസ് കൊള്ളയടിച്ചെന്നു റിപ്പോർട്ടുകൾ

ഓണക്കാലത്ത് കുടുംബസമേതം കാണാൻ പറ്റിയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കയുകയാണ് ഹനീഫ് അദേനിയുടെ സംവിധാനത്തിൽ നിവിൻ പൊളി നായകനായെത്തിയ രാമചന്ദ്ര ബോസ്സ് & കോ. ഓണത്തിനോടനുബന്ധിച്ച് ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ പബ്ലിസിറ്റിയൊന്നും ഇല്ലാതെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രമാണ് രാമചന്ദ്രബോസ്സ് & കോ.ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും മികച്ച പ്രതികരണത്തോടെ മുൻപോട്ട് പോകുകയാണ് രാമചന്ദ്രബോസ്സ് & കോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ആകാംക്ഷയിലായിരുന്നു നിവിന്റെ ആരാധകർ. ചിത്രത്തിന്റെ വിവിധ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷക മനസ്സ് കൊള്ളയടിച്ച് ബോസും കൂട്ടരുമെന്നാണ് പോസ്റ്റുകളിലൂടെ പറയുന്നത്.പക്കാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പോളി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. എ പ്രവാസി ഹൈസ്റ്റ് എന്ന ടാ​ഗ്ലെെനോട് കൂടിയാണ് ചിത്രം എത്തുന്നത്. കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.വളരെ സീരിയസായ ഒരു ഹീസ്റ്റിനെ വളരെ ഫണ്‍ ആയ ട്രാക്കിലൂടെ അവതരിപ്പിച്ച് തന്‍റെ ഇതുവരെയുള്ള ചലച്ചിത്ര ശൈലിയില്‍ നിന്നും ഒരു മാറ്റം ഹനീഫ് അദേനി നടത്തുന്നുണ്ട്. തീയറ്ററില്‍ ഒരു നിവിന്‍റെ ഉത്സവകാല ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരില്‍ അത് നന്നായി തന്നെ എത്തിച്ചേരുന്നുമുണ്ട്.

ക്ലൈമാക്സിലെ ആക്ഷന്‍ രംഗത്തും നിവിന്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ജാഫര്‍ ഇടുക്കിയും വളരെ പ്രധാനപ്പെട്ട റോളാണ് ചെയ്യുന്നത്.വിനയ് ഫോര്‍ട്ടിന്‍റെ ശൈലേഷ് എന്ന റോളാണ് പലപ്പോഴും പ്രേക്ഷകനെ തീയറ്ററില്‍ കൂടുതല്‍ ചിരിപ്പിക്കുന്നത് എന്ന് തോന്നാം. വിജിലേഷ്, മമിത, അര്‍ഷ എന്നിവരും ശ്രദ്ധേയമാണ്. അതേ സമയം എടുത്തു പറയേണ്ട ഒരു വേഷം വില്ലനായ അമറിനെ അവതരിപ്പിച്ച മുനീഷിന്‍റെ റോള്‍ ആണ്. ആദ്യം മുതല്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൂരനായ വില്ലനായി ഇദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്. . ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്.പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സന്തോഷ് രാമന്‍ ആണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നിഷാദ് യൂസഫും, മ്യൂസിക് ചെയ്യുന്നത് മിഥുന്‍ മുകുന്ദനുമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് രംഗനാഥ് രാജീവ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും പങ്കാളിയാകുന്നുണ്ട്. വിനോദവും ആവേശവും പ്രതീക്ഷയും നിറഞ്ഞ സാധാരണക്കാരന്റെ യാത്ര’ എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരുന്നത്.ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സും ഷൂട്ടിംഗിനായി ഉപയോഗിച്ച ഹോളിവുഡ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്ന ക്യാമറയും മുന്‍പ് സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിവിന്‍ പോളിയുടെ നാല്‍പത്തി രണ്ടാമത്തെ ചിത്രമാണിത്. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണത്തിന് യുഎഇയില്‍ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ദ ഗ്രേറ്റ് ഫാദര്‍, മിഖയേല്‍ പോലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കിയ ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.മിഖായേലിന് ശേഷം നിവിന്‍ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.എന്തായാലും കഴിഞ്ഞ കുറേ വര്‍ഷമായി ഓണക്കാലത്ത് വിന്നര്‍ ആകാറുള്ള നിവിന്‍ ചിത്രങ്ങളുടെ പതിവ് രാമചന്ദ്രബോസ്& കോ തെറ്റിക്കുന്നില്ലെന്നാണ് ചിത്രം കണ്ടാല്‍ ആദ്യം വിലയിരുത്താന്‍ പറ്റുന്ന കാര്യം.