ദേശീയ അവാര്‍ഡില്‍ അവഗണന; വിമർശനവുമായി തമിഴ് പ്രേക്ഷകര്‍

കഴിഞ്ഞ ദിവസമാണ് 2021ലെ മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. അല്ലു അര്‍ജുന്‍ തെലുങ്ക് സിനിമ ലോകത്ത് നിന്ന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ഇദ്ദേഹത്തിന് നടനുള്ള പുരസ്കാരം നേടികൊടുത്ത…

കഴിഞ്ഞ ദിവസമാണ് 2021ലെ മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. അല്ലു അര്‍ജുന്‍ തെലുങ്ക് സിനിമ ലോകത്ത് നിന്ന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ഇദ്ദേഹത്തിന് നടനുള്ള പുരസ്കാരം നേടികൊടുത്ത പുഷ്പയ്ക്ക് മികച്ച ഗാനങ്ങള്‍ക്കും അവാര്‍ഡ് ലഭിച്ചു. അതിന് പുറമേ ആര്‍ആര്‍ആര്‍ മികച്ച വിഷ്വല്‍ ഇഫക്ടിനും, പാശ്ചത്തല സംഗീതത്തിനും, ആക്ഷന്‍ കൊറിയോഗ്രാഫിക്കും, കൊറിയോഗ്രാഫിക്കും അവാര്‍ഡ് നേടി. ജനപ്രിയ ചിത്രവും ആര്‍ആര്‍ആര്‍ ആണ്. മലയാളത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഷാഹി കബീറിന്‍റെ നായാട്ടിലൂടെ ലഭിച്ചു. എന്നാല്‍ 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷത്തിലാണ് തമിഴ് സിനിമ ആരാധകര്‍. 2021 ല്‍ തമിഴില്‍ നിന്നും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ മികച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടും അവ പരിഗണിക്കാത്തതാണ് സോഷ്യല്‍‌ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജയ് ഭീം, കര്‍ണ്ണന്‍ ചിത്രങ്ങളെ പൂര്‍ണ്ണമായും ജ്യൂറി തള്ളിയെന്നാണ് പ്രധാനമായും ആരോപണം. തമിഴ് സിനിമയോട് ദേശീയ അവാര്‍ഡില്‍ അവഗണന കാണിച്ചു എന്നതിലുള്ള പ്രതികരണമായിതമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയും പലരും ഉദാഹരിക്കുന്നുണ്ട്. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി നേരത്തെ രംഗത്ത് എത്തിയിരുന്നു.ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകൾ  2021 വർഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊവിഡ് കാലമായതിനാല്‍
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഈ ജനപ്രീതിക്ക് ഒരു പ്രധാന പങ്ക് വഹിച്ചു. തമിഴ് ചിത്രമായ കർണനിൽ ധനുഷ് പ്രശംസനീയമായ പ്രകടനം കാഴ്ചവച്ച വർഷമായിരുന്നു ഇത്, എന്ത് കൊണ്ടായിരിക്കാം ജാതി രാഷ്ട്രീയം ഉറക്കെ പറയുന്ന … അരികുവൽക്കരിക്കപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന തമിഴ സിനിമകൾ ശ്രെദ്ധിക്കാതെ പോയത്. ഇനി പറയുന്നതിലുണ്ട് അക്കാര്യം. താഴെത്തട്ടിലാക്കപ്പെട്ട മനുഷ്യരോടുള്ള മേലെതട്ടിലെ മനുഷ്യരുടെ മനോഭാവം ഉടച്ചു വാർക്കുന്ന സിനിമകലാമിന് തമിഴിൽ കാണാൻ സാധിക്കുന്നത്. പച്ചയായ ജീവിതങ്ങളെ നിറം വാരിപ്പൂശി വെളുപ്പിക്കാതെ അതിന്റെ തനിമയിയോടെ ഒരു ജൈവിക അനുഭവമാക്കി മാറ്റാൻ തമിഴ് സിനിമക്ക് സാധിക്കുന്നുണ്ട് . അത് തന്നെയാണ് ഈ നൂറ്റാണ്ടിലെ തമിഴ് സിനിമയുടെ നേട്ടവും. അതായിരിക്കാം അവാർഡ് നിർണായ സമിതിക്ക് ഇഷ്ടപ്പെടാതെ പോയതും. തമിഴ് സിനിമയിലെ രാഷ്ട്രീയമാറ്റം നോക്കിയാൽ ഞാനും നീയും ദൈവമാണെന്നുറക്കെ പറഞ്ഞ കമൽഹാസന്റെ അൻപേ ശിവവും രാജു മുരുകന്റെ ജിപ്സിയുമൊക്കെ ചൂണ്ടിക്കാണ്ടിക്കാം. വർഷങ്ങൾക്ക് മുൻപേ ഭാരതി രാജയും ബാലു മഹേന്ദ്രയുമൊക്കെ മൗന പാലിച്ചുവെങ്കിലും സുബ്രഹ്‌മണ്യപുറം മിഥാലിങ്ങോട്ട് ആ അതിരുകൾ ഭേദിച്ചു .പിന്നീടിങ്ങോട്ട് സമൂഹത്തിലെ ലിഖിത നിയമങ്ങളെ ചോദ്യം ചെയ്യുന്ന അലിഖിത നിയമങ്ഗലെ പൊളിച്ചെഴുതുന്ന നിരവധി സിനിമാല ഉണ്ടായി. തൊട്ടാൽ പൊള്ളുന്ന ജാതി രാഷ്‌ടീയമുള്ള തമിഴകത്  തല ഉയർത്തിപ[പിടിച്ച വെട്രിമാരൻ വന്നതോടെ കൂടി ഒളിച്ചിരുന്ന ജാതിചിന്തകൾ കൂടുതൽ ചർച്ചയായി. അടിച്ചമർത്തപ്പെടുന്ന ഒരു ജനതയുടെ ശബ്ദമാകാൻ പാ രഞ്ജിത്ത് കൂടി എത്തിയതോടെ വീണ്ടും വീണ്ടും തമിഴ് സിനിമയുടെ രാഷ്ട്രീയം ചർച്ചയായി. ജാതി വേര്തിരിവുകളാൽ മുറിപെട്ട  മരുന്നുമായാണ് മാറി സെൽവരാജ് സിനിമകൾ എത്തിയത്. എന്റെ രാഷ്ട്രീയമെന്തന്നു മനസിലാക്കാൻ മാറി സെൽവരാജ് പറഞ്ഞപ്പോൾ എന്റെ സിനിമകളിലൂടെ ദളിത് രാഷ്ട്രീയം സംസാരിച്ചു കൊണ്ടേ ഇരിക്കുമെന്ന് പാ രഞ്ജിത്തും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സൈനികളാണ് ഇശ്റമെന്നു വെട്രിമാരനായും ജീവിതത്തിലൊന്നും ശേരിയുമല്ല തെറ്റുമില്ല എന്ന് ത്യാഗരാജൻ കുമാരരാജെയും ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. പുരോഗമനവും സാക്ഷരത്തും ഉയർത്തിപ്പിടിക്കുമ്പോഴും മലയാള സിനിമ മനപൂർവം ഒഴിവാക്കുന്ന ചിലയിടങ്ങളുണ്ട്. അത് ഉയർത്തിപ്പിടിച്ച ചർച്ച ചെയ്യുന്നിടത്താണ് തമിഴ് സിനിമയുടെ വിജയം. മലായാളത്തിന്റെ കാര്യം ഇതാണെങ്കിൽ പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനോ.