ഡീസലും വേണ്ട പെട്രോളും വേണ്ട, മരത്തിലുണ്ടാക്കിയ ആക്സിലേറ്ററില്ലാത്ത സ്കൂട്ടറുകള്‍ ഇതാ

ആക്സിലേറ്ററില്ലാത്ത പെട്രോളോ ഡീസലോ വേണ്ടാത്ത  ഈ സ്കൂട്ടര്‍ നിര്‍മ്മിക്കുന്നത് ഫിലിപ്പിന്‍സിലെ ആദിവാസികള്‍ ആണ്.  അവര്‍ ഓരോരുത്തരും തന്നെ ഉണ്ടാക്കിയെടുത്തതാണ്  ഈ സ്കൂട്ടറുകള്‍. അവര്‍ പലപ്പോഴും കുന്നിറങ്ങുന്നത് സ്വന്തമായി ഡിസൈന്‍ ചെയ്ത്, നിര്‍മ്മിച്ച ആ സ്കൂട്ടറുകളുമായാണ്.

സ്കൂട്ടറുകള്‍ വാങ്ങാനുള്ള സാമ്പത്തികമുണ്ടാവാറില്ല  ഇവര്‍ക്ക്. അവരുടെ ഐഡിയ അനുസരിച്ച് നിര്‍മ്മിക്കുകയാണ് അവര്‍. ഇങ്ങനെയൊരു സ്കൂട്ടര്‍ ആദ്യമായി ഉണ്ടാക്കിയത് 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാര്‍ളീ ഗുയിന്യാങ് എന്നയാളാണ്. മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന സ്കൂട്ടറുകള്‍ യാത്രക്കുള്ള ഒന്നല്ല.

കുന്നിറങ്ങാനാണ് ഇതിന് കഴിയുക, കയറാനാവില്ല. മരത്തില്‍ രൂപങ്ങളും മറ്റും കൊത്താനുള്ള തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായി അവര്‍ ഇതിനെ കാണുന്നു. ഏതെങ്കിലും മൃഗങ്ങളുടെ തീമായിരിക്കും സ്കൂട്ടറിന് പലപ്പോഴും. സമൂഹത്തിന്‍റെ ജീവിതരീതി കാണിക്കുന്ന The lifestyle of Mountain Tribe in the Philippines എന്ന വീഡിയോ ചുവടെ:-

സ്കൂട്ടറുകള്‍ എപ്പോഴും  കുതിരയുടെ തല, ഡ്രാഗണ്‍, സിംഹം എന്നീ  രൂപത്തിലായിരിക്കും. അവരുടേതായി റോഡ് റേസുകളും ഇവര്‍ സംഘടിപ്പിക്കുന്നു. ഇവര്‍ കുന്നിന് താഴേക്ക് ഈ സ്കൂട്ടറുകളിലെത്തുന്നത് ഹെല്‍മെറ്റുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെയില്ലാതെയാണ്. ഈ സ്കൂട്ടറുകള്‍ കാണാന്‍ നിരവധി പേര്‍ കാത്തിരിക്കാറുണ്ട്.

Sreekumar R