സദാശിവന്‍ പിള്ള മതിയെന്ന് അച്ഛന്‍, പ്രഭാകരന്‍ പിള്ള എന്ന് അമ്മ!!! വൈറലായി കുഞ്ഞിന്റെ നൂലുകെട്ട്

സോഷ്യലിടത്ത് ശ്രദ്ധേയമായി ഇന്ദ്രജിത്തും പൂര്‍ണിമയും വെബ് സീരിസ്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനെ അടിസ്ഥാനമാക്കി ഇന്ദ്രജിത്ത് ആര്‍ ഒരുക്കിയ കോമഡി വെബ് സീരിസാണ് ഇന്ദ്രജിത്തും പൂര്‍ണിമയും.

1947 പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബിന്‍ അജയ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. കഥയൊരുക്കിയിരിക്കുന്നത് ഹരി. സംഭാഷണം അഭിജിത്ത്, എഡിറ്റിംഗ് കണ്ണന്‍, ടൈറ്റില്‍ ദിനരാജ്.

യഥാര്‍ഥ സംഭവമായ നൂലുകെട്ടിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അച്ഛന്‍ കുഞ്ഞിന് ഇട്ട പേര് ഇഷ്ടപ്പെടാതെ അമ്മ കുഞ്ഞിന് മറ്റൊരു പേര് ഇടുന്നതാണ് പ്രേമയം. സദാശിവന്‍ പിള്ള എന്ന് കുഞ്ഞിന്റെ അച്ഛന്‍ കുഞ്ഞിന് പേരിടുന്നത്, അതിഷ്ടപ്പെടാത്ത അമ്മ പ്രഭാകരന്‍ പിള്ള എന്ന് പേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് രണ്ട് വീട്ടുകാരും ചേര്‍ന്ന് അടിപിടിയാവുന്നതാണ് കഥ.

സമാന സംഭവം കുറിച്ചുനാള്‍ മുമ്പ് വാര്‍ത്തയായിരുന്നു. നൂലുകെട്ട് ചടങ്ങ് വിവാദമാകുകയും അടിപിടിയില്‍ കലാശിച്ചതും. സംഭവത്തെ വളരെ രസകരമായി തന്ന ഇന്ദ്രജിത്തും പൂര്‍ണിമയും അവതരിപ്പിച്ചിട്ടുണ്ട്.

Anu B