മോഹൻലാലിന്റെ മകനായി റോഷൻ മേക പ്രതീക്ഷിച്ചത് വിജയ് ദേവരകൊണ്ടയെ

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയില്‍ തെലുങ്ക് യുവനടൻ റോഷൻ മേകയും വേഷമിടും. മോഹൻലാല്‍ അച്ഛനായി എത്തുന്ന ചിത്രത്തില്‍ മകന്റെ വേഷമാണ് റോഷൻ മേക അവതരിപ്പിക്കുന്നത്. ഈ വേഷത്തിലേക്ക് വിജയ് ദേവരകൊണ്ട എത്തുമെന്ന് നേരത്തെ…

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയില്‍ തെലുങ്ക് യുവനടൻ റോഷൻ മേകയും വേഷമിടും. മോഹൻലാല്‍ അച്ഛനായി എത്തുന്ന ചിത്രത്തില്‍ മകന്റെ വേഷമാണ് റോഷൻ മേക അവതരിപ്പിക്കുന്നത്. ഈ വേഷത്തിലേക്ക് വിജയ് ദേവരകൊണ്ട എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നതാണ്. ബാലതാരമായി വെളളിത്തിരയില്‍ എത്തിയ റോഷൻ മേക പ്രശസ്ത തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും ഓഹയുടെയും മകനാണ്.

Mohanlal

മോഹൻലാല്‍ ചിത്രമായ വില്ലനില്‍ ശ്രീകാന്ത് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കരണ്‍ജോഹര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ഷനായ കപൂറും വൃഷഭയില്‍ നായികയാണ്. പ്രശസ്ത ബോളിവുഡ് നടൻ സ‌ഞ്ജയ് കപൂറിന്റെ മകളായ ഷനായ സഹസംവിധായിക കൂടിയാണ്. ബ്രിട്ടീഷ് നടിയും ബോളിവുഡ് ഗായികയുമായ സഹ്‌റ എസ്. ഖാൻ ആണ് വൃഷഭയിലെ നായിക.

വൃഷഭയിൽ റോഷന്റെ നായികയായാണ് ഷനായ കപൂർ എത്തുന്നത്. സിമ്രാൻ, ശ്രീകാന്ത്, ഗരുഡ റാം എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു പ്രമുഖ താരങ്ങള്‍. പ്രശസ്ത സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Roshan Meka
Roshan Meka

ഏക്താ കപൂറിന്റെ ഉടമസ്ഥതയിലെ ബാലാജി ടെലിഫിലിംസിനോടൊപ്പം എ.വി.എസ് സ്റ്റുഡിയോയും കണക്‌ട് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണ ബഡ്ജറ്റ് 200 കോടി ആണ്. ഈ മാസം അവസാനം ലണ്ടനില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും വൃഷഭ’.

Vijay Deverakonda