പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

Follow Us :

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ താൽപര്യം നഷ്ടമാകുന്നത് ഇന്ന് പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. 43 ശതമാനം സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സാഹചര്യം അനുഭവിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലൈംഗികബന്ധത്തിൽ താൽപര്യം നഷ്ടമാകുന്നതിന് ശാരീരികവും മാനസികവും ആയ കാരണങ്ങളുണ്ട്. അവ അറിഞ്ഞിരിക്കുന്ന ഈ ഘട്ടത്തെ അതിജീവിക്കാൻ സഹായിക്കും.

ടെസ്റ്റോസ്റ്റിറോൺ കുറയുമ്പോൾ

സ്ത്രീ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുന്നത് സെക്സിനോടുള്ള താത്പര്യം കുറയ്ക്കും.

ശരീരഘടനയിലെ അതൃപ്തി

തന്റെ ശരീരം ആകർഷണീയത ഇല്ലെന്നും അഴകളവുകൾ ഇല്ലെന്നുമൊക്കെ വിചാരിച്ച ദുഖിക്കുന്ന സ്ത്രീകളുണ്ട്. പങ്കാളിക്ക് തന്നോട് താത്പര്യം ഇല്ലെന്ന തോന്നൽ കാരണം സെക്സിൽ താൽപര്യം നഷ്ടമാകാം.

കുടുംബപശ്ചാത്തലം

യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന് വന്ന പെൺകുട്ടികൾക്ക് പലപ്പോഴും സെക്സിൽ താലപര്യം ഇല്ലാതെയാവാറുണ്ട്. സെക്സ് എന്തോ പാപം ആണെന്നും ഇതൊന്നും പാടില്ല എന്നുമൊക്കെയുള്ള ചിന്തകളാണ് ഇവരിൽ ഈ അവസ്ഥയ്ക്ക് കാരണം.

സ്‌ട്രെസ്

അമിതമായ സ്ട്രെസ്, ടെൻഷൻ എന്നിവ സെക്സിനോടുള്ള താത്പര്യം കുറയ്ക്കും. ലൈംഗികജീവിതത്തിന് ടെൻഷൻ അകറ്റാൻ കഴിയുമെന്ന കാര്യം മനസിലാക്കിയാൽ ഈ പ്രശ്നം മാറ്റാവുന്നതാണ്.

വേദന

സെക്സിൽ ഏർപ്പെടുമ്പോൾ യോനിയിൽ വേദന അനുഭവപ്പെടുന്നത് ചിലപ്പോൾ സ്ത്രീകൾക്ക് സെക്സിൽ താൽപര്യം കുറയാൻ കാരണമാകും.