പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക, പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും

പാചക കലയിൽ തന്റെ നൈപുണ്യം തെളിയിച്ച നൗഷാദ് ഭൂമിയിൽ നിന്നും വിടവാങ്ങിയിരിക്കുകയാണ്, നോഷദിന് ആദരാഞ്ജലി നേർന്ന് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്, നൗഷാദിനെക്കുറിച്ച് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പാണ് എല്ലാവരുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നത്. അത്രയും പ്രിയപ്പെട്ട…

പാചക കലയിൽ തന്റെ നൈപുണ്യം തെളിയിച്ച നൗഷാദ് ഭൂമിയിൽ നിന്നും വിടവാങ്ങിയിരിക്കുകയാണ്, നോഷദിന് ആദരാഞ്ജലി നേർന്ന് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്, നൗഷാദിനെക്കുറിച്ച് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പാണ് എല്ലാവരുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നത്. അത്രയും പ്രിയപ്പെട്ട എൻ്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും… എന്നാണ് ആന്റോ ജോസഫ് കുറിച്ചത്.

പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമയാണ് അദ്ദേഹം.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു നൗഷാദ്. ടെലിവിഷൻ ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് നൗഷാദ് ശ്രദ്ധേയനായത്.


തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്.ആറളം ചാനലിനുകളിൽ പാചക പരിപാടികളിൽ വിധികർത്താവായി ഏതേഹം എത്തിയിട്ടുണ്ട് . സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം കുറിക്കുന്നത് .കഴിഞ്ഞ ആഴ്ചയാണ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം അന്തരിച്ചത്. അതിനു മുന്നേ തന്നെ നൗഷാദ് ചികിത്സയിലായിരുന്നു. ഐസിയുവിൽ എത്തിച്ചാണ് ഭാര്യയുടെ മൃതദേഹം നൗഷാദിനെ കാണിച്ചത്.ഇരുവർക്കും ഒരു മകൾ ഉണ്ട് .

കഴിഞ്ഞ ദിവസ്സം ഇദ്ദേഹത്തിന്റെ കൂട്ടുകാരനും സിനിമ നിർമാതാവുമായ നൗഷാദ്  ആലത്തൂർ നൗഷാദിന്റെ ആരോഗ്യനില ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും എല്ലാവരും നൗഷാദിന് വേണ്ടി പ്രതിക്കണം എന്നും ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു അതിനെ പിന്നാലെയാണ് നൗഷാദ് ഇന്ന് മരിച്ചത് . രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെ ദിവസങ്ങളായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.