ഇപ്പോഴാണ് ഫാമിലി ഫോട്ടോ കംപ്ലീറ്റായത്; ആരാധികയോട് നന്ദിയുമായി പേളിമാണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരികയും ഗായികയും യൂട്യൂബറുമായ പേളി മാണി. .പേളിയെ മാത്രമല്ല ഭർത്താവ് ശ്രീനിഷും മകൾ നിലയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. പേളി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്.പേളിയുടെ മകളുടെ ചിത്രങ്ങൾക്കും വീഡിയോയ്ക്കുമാണ് ആരാധകർ കൂടുതൽ.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ പേളി ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് പേളിയുടെ അച്ഛന്റെ സഹോദരൻ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിനൊപ്പമുളള കുടുംബ ചിത്രത്തിലേക്ക് മകൾ നിലയുടെയും പേളിയുടെ സഹോദരിയുടെ കുഞ്ഞ് , ഭർത്താവ് എന്നിവരുടെ ചിത്രവും കൂടി ഉൾപ്പെടുത്ത് നൽകിയിരിക്കുകയാണ് ഒരു ആരാധിക.

‘ഷേഡ്‌സ് ഓഫ് ലവ്’ എന്ന ഇൻസ്റ്റഗ്രാം പേജാണ് പേളി മാണിയ്ക്ക് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത്. കലാകാരിക്ക് നന്ദി പറഞ്ഞ് കൊണ്ട് പേളി തന്‌റെ ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴാണ് ഫാമിലി ഫോട്ടോ കംപ്ലീറ്റായത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.പേളിയുടെ കുടുംബാങ്ങളും പേളിയുടെ അച്ഛന്റെ സഹോദരന്റെ എല്ലാം കുടുംബങ്ങളെയും ചിത്രത്തിൽ കാണാൻ കഴിയും. അതി മനോഹരം എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

Aiswarya Aishu