യൂട്യൂബിലും ഒടിവെച്ചു…! ഹിന്ദി പതിപ്പ് കണ്ടത് 63 ലക്ഷം പേര്‍..!

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വി. എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയന്‍. 2018ല്‍ പുറത്തിറങ്ങി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒടിയന്‌റെ ഹിന്ദി പതിപ്പാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമ വന്‍ ഹിറ്റായി മാറുകയാണ്. ഏപ്രില്‍ 23നായിരുന്നു ഒടിയന്‍ ഹിന്ദി പതിപ്പ് യൂട്യൂബില്‍ റിലീസ് ചെയ്തത്. വെറും പത്ത് കൊണ്ട് 63 ലക്ഷം പേരാണ് ഒടിയന്റെ ഹിന്ദി പതിപ്പ് കണ്ടിരിക്കുന്നത്.

ഇതോടെ ഒടിയന്‍ സിനിമ വീണ്ടും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലും മഞ്ജു വാര്യറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയില്‍ പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി വലിയൊരു താര നിര തന്നെ അണിനിരന്നിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ഈ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു. 100 കോട ക്ലബ്ബില്‍ കയറിയ ചിത്രത്തിന് എതിരെ ട്രോളുകളും മേക്കിംഗില്‍ പരാതികളും ഉയര്‍ന്നിരുന്നു.

പക്ഷേ, കെജിഎഫ് 2 എത്തുന്നത് വരെ മലയാളത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ഈ അടുത്ത സമയം വരെ ഒടിയന്റെ പേരിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പും ശ്രദ്ധ നേടുകയാണ്.

Aswathy