ഡൽഹിയിൽ ഓക്സിജൻ ബാർ തുറന്നു, 15 മിനിറ്റ് ശ്വസിക്കാൻ 299 രൂപ

വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിനിൽക്കുന്ന ഡൽഹിയിൽ ശുദ്ധവായു വിൽപ്പനയ്ക്ക്. ഡൽഹിയിലെ സാകേതിൽ ഓക്സി പ്യൂവർ എന്ന പേരിലാണ് ഓക്സിജൻ ബാർ പ്രവർത്തിക്കുന്നത്. പതിനഞ്ച് മിനിറ്റു നേരത്തേക്ക് ശുദ്ധവായു നൽകാമെന്നാണ് ഓക്സി പ്യുവർ വാഗ്ദാനം ചെയ്യുന്നത്. കുറച്ച് ദിവസങ്ങളായി വായു മലിനീകരണത്തിൽപ്പെട്ട് ശ്വാസം മുട്ടി കഴിയുകയാണ് രാജ്യതലസ്ഥാനം. ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാത്തതിനെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് ദില്ലിയിലെയും പരിസരപ്രദേശങ്ങളിലുമുളള്ള ആളുകൾ അനുഭവിക്കുന്നത്. നഗരത്തിൽ എത്തിയാൽ വിഷപ്പുക ശ്വസിച്ച ശ്വാസ തടസം ഉണ്ടാകും എന്ന അവസ്ഥ വന്നപ്പോൾ ആളുകൾ വീടിനു പുറത്തു ഇറങ്ങാതെ ആയി . ഇത്തരത്തിൽ ശ്വാസ വായു കിട്ടാതെ വളടയുന്ന ദില്ലികാർക്ക് ആശ്വാസമാകുന്ന വാർത്തയാണ് ഇപ്പോൾ

പുറത്തു വന്നിരിക്കുന്നത്. ഏഴ് വ്യത്യസ്ത സുഗന്ധത്തോടുകൂടി ശുദ്ധവായു ശ്വസിക്കാനുള്ള അവസരമാണ് ഓക്സിജൻ ബാർ നൽകുന്നത്. ഒരു ദിവസം ഒരാൾക്ക് 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കാനാണ് അവസരം. കഴിഞ്ഞ മെയ് മാസമാണ് ഓക്സി പ്യുവർ സാകേതിൽ പ്രവർത്തനം ആരംഭിച്ചത്. ശുദ്ധവായുവാണ് ഓക്സിജൻ ബാർ വാഗ്ദാനം ചെയ്യുന്നത്. ഏഴ് വ്യത്യസ്ത മണങ്ങളിലാണ് ശുദ്ധവായു ശ്വസിക്കാൻ സാധിക്കുക. ചെറുനാരങ്ങ ഇല, ഓറഞ്ച്, കറുവാപ്പട്ട, യൂക്കാലി, ലാവൻഡർ തുടങ്ങിയ വ്യത്യത മണങ്ങളോടുകൂടി ശുദ്ധവായു ഉപഭോക്താവിന് ശ്വസിക്കാൻ സാധിക്കും. ബാരി ഇരുന്ന് കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിയ്ക്കാനുള്ള സൗകര്യം ചെറിയ ബോട്ടിലുകളിൽ ഓക്സിജൻ കൊണ്ട് പോകാനുള്ള സൗകര്യം ഇവിടെയുണ്ട് .

പൂനെ അടക്കാം രാജ്യത്തെ വിവിവിധ ഇടങ്ങളിലുള്ള ഓക്സിജൻബാർ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാലത്താളിൽ ഡൽഹി അന്താരാഷ്ട്ര വിമാനതാവളളതിൽ കൂടി തുറക്കാൻ ഓക്സിജൻ പ്യുവർ പദ്ധതി ഇടുന്നുണ്ട്. അന്തരീക്ഷത്തിന്റെ മർദ്ദം ക്രമീകരിച്ച് വ്യത്യസ്ത സുഗന്ധങ്ങളോടുകൂടിയാണ് ഞങ്ങൾ ഓക്സിജൻ നൽകുന്നത്. ഉപഭോക്താവിന് ഒരു ട്യൂബ് നൽകിയിട്ടുണ്ട്, അതിൽനിന്നാണ് സുഗന്ധത്തോടുകൂടിയുള്ള ഓക്സിജൻ ശ്വസിക്കേണ്ടത്, ഓക്സിജൻ ബാറിലെ ജീവനക്കാരുടെ തലവൻ ബോണി പറഞ്ഞു. ഒരാൾക്ക് ഒരു ദിവസം ഒറ്റത്തവണ മാത്രമേ ശുദ്ധവായു ശ്വസിക്കാൻ തങ്ങൾ അവസരം നൽകൂ എന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ച് മിനിട്ട് ശുദ്ധവായു ശ്വസിക്കാൻ 299 രൂപയാണ് നൽകേണ്ടത്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ ഉപഭോക്താവിന്റെ മനസും ശരീരവും ഊർജ്ജസ്വലമാകുമെന്നും വിഷാദം പരിഹരിക്കപ്പെടുമെന്നും ദഹന പ്രക്രിയ വേഗത്തിലാകുമെന്നും ബോണി പറയുന്നു.

Krithika Kannan