‘ഒരു കട്ടില്‍ ഒരു മുറി’ പ്രദര്‍ശനത്തിനത്തിനെത്തുന്നു

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. റൊമാന്റിക് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഹക്കിംഷാ, പ്രിയംവദാ കൃഷ്ണന്‍, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

വിജയരാഘവന്‍, ഷമ്മി തിലകന്‍, ശ്രുതി രാമചന്ദ്രന്‍, ജനാര്‍ദ്ദനന്‍, ജാഫര്‍ ഇടുക്കി, ഗണപതി, ഉണ്ണിരാജ, മനോഹരി ജോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മെട്രോ നഗരത്തില്‍ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിന്റെ കഥയാണ് തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സംഗീതം -ഹിഷാം അബ്ദുല്‍ വഹാബ്. ഛായാഗ്രഹണം -എല്‍ദോസ് ജോര്‍ജ്. എഡിറ്റിംഗ് -മനോജ് സി.എസ്. കലാ സംവിധാനം -അരുണ്‍ കട്ടപ്പന. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -എം.എസ്.ബാബുരാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എല്‍ദോ സെല്‍വരാജ്. സപ്ത തരംഗ് ക്രിയേഷന്‍സ്, വിക്രമാദിത്യാ ഫിലിംസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സപ്ത തരംഗ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.