‘മെഗാതാരം അഭിനയിച്ചിട്ടും, ജ്യോതിക നായികയായിട്ടും ഒരു ഒടിടി പ്ലാറ്റ്‌ഫോം പോലും കാതല്‍ വാങ്ങിക്കാന്‍ തയ്യാറായില്ല’

മമ്മൂട്ടി, സുധി കോഴിക്കോട്, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതല്‍’. നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പല അഭിനേതാക്കളും സ്വവര്‍ഗാനുരാഗിയായ കഥാപാത്രങ്ങള്‍…

മമ്മൂട്ടി, സുധി കോഴിക്കോട്, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതല്‍’. നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പല അഭിനേതാക്കളും സ്വവര്‍ഗാനുരാഗിയായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സൂപ്പര്‍ താരമായ മമ്മൂട്ടി ഇത്തരം ഒരു കഥാപാത്രം ചെയ്തു എന്നതാണ് ‘കാതല്‍’ ചര്‍ച്ചകളില്‍ ഇടം പിടിക്കാന്‍ കാരണം. ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. 13 വര്‍ഷത്തിന് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമ കൂടിയാണിത്. ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മെഗാതാരം അഭിനയിച്ചിട്ടും, ജ്യോതിക നായികയായിട്ടും ഒരു ഒടിടി പ്ലാറ്റ്‌ഫോം പോലും കാതല്‍ വാങ്ങിക്കാന്‍ തയ്യാറായില്ല എന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

തമിഴിലെ പ്രൊഡ്യൂസര്‍, ഡിസ്ട്രിബ്യൂറ്റര്‍, മോസാര്‍ ബെയര്‍, UTV തുടങ്ങിയ വിതരണ കമ്പനിയില്‍ പ്രൊഡ്യൂസര്‍ ആയി വര്‍ക്ക് ചെയ്ത ധനജ്ഞയന്‍ പറഞ്ഞ കാര്യം ??.
ഡിജിറ്റല്‍ റൈറ്റ്‌സ് പോലും വിറ്റ് പോവാതിരുന്ന പടം.
കാതല്‍.
മെഗാതാരം അഭിനയിച്ചിട്ടും, ജ്യോതിക നായികയായി വന്നിട്ടും ഒരു OTT പ്ലാറ്റ്‌ഫോം പോലും കാതല്‍ വാങ്ങിക്കാന്‍ തയ്യാറായില്ല.
അവസാനം ആമസോന്‍ പ്രൈയിം, ആളുകള്‍ കാണുന്ന വ്യൂസിന് അനുസരിച്ച് പൈസ തരാം എന്ന ഉടമ്പടിയിലാണ് കാതല്‍ പ്രദര്‍ശിപ്പിച്ചത്..
ഒരു മെഗാ താര ചിത്രത്തിന് പോലും OTT പ്ലാറ്റുഫോമുകള്‍ മുഖം തിരിക്കുന്ന കാലം.
NB: രണ്ട് നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളാണ് ധനജ്ഞയന്‍.