ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിലും സ്ഥാനം പിടിച്ച സിനിമ !!

മലയാളത്തിലെ എടുത്ത് പറയേണ്ട ഒരു എക്സ്പീരിമെന്റൽ മൂവി ആരുന്നു 2001 iൽ റിലീസ് ആയ “The Guard”. കലാഭവൻ മണി മാത്രം അഭിനേതാവായി സ്ക്രനിൽ വന്ന സിനിമ.
ഇതേ മാതൃക പിന്തുടർന്ന തമിഴ് എക്സ്പീരിമെന്റൽ മൂവി ആരുന്നു,2019 ൽ രാധാകൃഷ്ണൻ പാർത്ഥിപൻ രചന, നിർമാണ, സംവിധാനം ചെയ്തു അഭിനയിച്ച “Oththa Seruppu Size 7”.

കൊലപാതക കുറ്റത്തിന് പ്രതിയായ മാസിലാമണിയെ(പാർത്ഥിപൻ)പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതാണ് പശ്ചാതലം. 1.45 മണിക്കൂറോളം ഉള്ള സിനിമ ഒരു റൂമിൽ തന്നെ ആകുമ്പോൾ, കാണുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന മടുപ്പ് എന്ന വാക്കിനെ കാറ്റിൽ പറത്തിയ സിനിമ . 2019-ൽ രാജാന്ത്ര തലത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് പാർത്ഥിപനും,സൗണ്ട് മിക്സിങ്ന് റസൂൽ പൂക്കുട്ടിക്കും നേടികൊടുത്ത സിനിമ