രണ്ടാം വിവാഹത്തെ കുറിച്ച് മഞ്ജുവിന്റെ മറുപടി വൈറലാകുന്നു

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍.
നായികയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ദിലീപുമായുള്ള വിവാഹം. വിവാഹശേഷം 14വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ച് വീട്ടമ്മയായി കഴിഞ്ഞ ആളാണ് മഞ്ജു. എന്നാല്‍ എന്നും ഒപ്പം ഉണ്ടാകും എന്ന് പറഞ്ഞ ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു. അതിനു പിന്നിലെ കാരണം ദിലീപും കാവ്യയും ആയുള്ള ബന്ധം ആണെന്ന് സൂചനകളും പുറത്തെത്തി. മലയാളത്തിലെ പ്രശസ്തയായ ഒരു നടി വരെ ഇക്കാരണത്താല്‍ ആക്രമിക്കപ്പെട്ടു. എന്തായാലും വേര്‍പിരിഞ്ഞ ശേഷം തന്റെ വിധിയെ പഴിച്ചിരിക്കാതെ നൃത്തത്തിലും സിനിമയിലുമായി മഞ്ജു തിരിച്ചെത്തി.

പലപ്പോഴും ഇതിനെ പറ്റി ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ആദ്യമായി വെളിപ്പെടുത്തുകയാണ് മഞ്ജു. മഞ്ജുവിന് പോസ്റ്റിനു താഴെയാണ് ഒരു ആരാധകന്‍ മഞ്ജുവിന് മറ്റൊരു വിവാഹം കഴിച്ചു കൂടെ എന്ന് കമന്റ് ഇട്ടത്. എന്നാല്‍ ഇതിന് മറുപടിയായി ‘ഞാന്‍ ഒരു അമ്മയാണ് ‘ എന്നാണ് മഞ്ജു കുറിച്ചത്. ഇത്തരത്തില്‍ ഒരു മറുപടി ദിലീപ് പോലും പ്രതീക്ഷിച്ചു കാണില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നടനും സംവിധായകനുമായ പാര്‍ത്ഥിവന്‍ മഞ്ജുവിനെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ വൈറലാവുകയാണ്. ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാല്‍ മഞ്ജുവാകും.

പെണ്ണിന്റെ ശക്തി എന്താണ്. അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു എന്നും അദ്ദേഹം പറയുന്നു. ഒരു കമ്പി അത് ചുമ്മാതിരുന്നാല്‍ തുരുമ്പ് പിടിക്കും. എന്നാല്‍ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി കടന്നു പോയാല്‍ അത് തുരുമ്പിക്കില്ല. ഒരു പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാല്‍ കാര്യമില്ല. അവളുടെ കഴിവുകള്‍ എല്ലാം നശിച്ചുപോകും. തന്നില്‍ സ്ത്രീത്വത്തിന്റെ ബോധമുള്ള ഒരാളാണെങ്കില്‍ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനര്‍ജറ്റിക് ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.