പത്മരാജന്റെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ. പപ്പേട്ടന്റെ മാസ്റ്റർപീസ് കൂടിയാണ് ഞാൻ ഗന്ധർവ്വൻ. 1991ൽ പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിനു ഇന്നും ആരാധകർ ഏറെയാണ്. ഗന്ധർവ ലോകത്തു നിന്നും ഭൂമിയിലേയ്ക്ക് എത്തുന്ന ഗന്ധർവനും, തുടർന്ന് മനുഷ്യ കന്യകേ പ്രണയിയ്ക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വ്യത്യസ്തമായ ഒരു ഫാന്റസി ലോകം മലയാളികൾക്ക് മുന്നിലേയ്ക്ക് തുറന്നു വയ്ക്കുകയായിരുന്നു പപ്പേട്ടൻ ഞാൻ ഗന്ധർവനിലൂടെ. എന്നാൽ ഞാൻ ഗന്ധർവന് ശേഷം ഒരു ചിത്രം ചെയ്യുവാൻ പപ്പേട്ടന് സാധിച്ചിരുന്നില്ല.