ആ ചിത്രം എടുക്കുന്നതിനു മുൻപ് പാടില്ലെന്ന് പലരും പറഞ്ഞു ; അത് നടന്നില്ലായിരുന്നെങ്കിൽ പപ്പേട്ടൻ ഇന്നും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു !

പത്മരാജന്റെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ. പപ്പേട്ടന്റെ മാസ്റ്റർപീസ് കൂടിയാണ് ഞാൻ ഗന്ധർവ്വൻ. 1991ൽ പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിനു ഇന്നും ആരാധകർ ഏറെയാണ്. ഗന്ധർവ ലോകത്തു നിന്നും ഭൂമിയിലേയ്ക്ക്…

പത്മരാജന്റെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ. പപ്പേട്ടന്റെ മാസ്റ്റർപീസ് കൂടിയാണ് ഞാൻ ഗന്ധർവ്വൻ. 1991ൽ പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിനു ഇന്നും ആരാധകർ ഏറെയാണ്. ഗന്ധർവ ലോകത്തു നിന്നും ഭൂമിയിലേയ്ക്ക് എത്തുന്ന ഗന്ധർവനും, തുടർന്ന് മനുഷ്യ കന്യകേ പ്രണയിയ്ക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വ്യത്യസ്തമായ ഒരു ഫാന്റസി ലോകം മലയാളികൾക്ക് മുന്നിലേയ്ക്ക് തുറന്നു വയ്ക്കുകയായിരുന്നു പപ്പേട്ടൻ ഞാൻ ഗന്ധർവനിലൂടെ. എന്നാൽ ഞാൻ ഗന്ധർവന് ശേഷം ഒരു ചിത്രം ചെയ്യുവാൻ പപ്പേട്ടന് സാധിച്ചിരുന്നില്ല. പത്മരാജന്റെ അവസാന ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. നിധീഷ് ഭരദ്വാജും സുപര്‍ണ്ണ ആനന്ദ് എന്നിവരെ നായികാനായകന്മാരാക്കിയായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്. എന്നാൽ ഇന്നിപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് ഗുഡ്‌നെറ്റ് മോഹനൻ ചിത്രത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്.”ഗന്ധര്‍വന്‍ സിനിമ എടുക്കുന്നതിന് മുമ്പ് ഗുഡ്‌നൈറ്റിന്റെ കേരള മാനേജര്‍ ആയ രാജന്‍ അടക്കമുള്ളവര്‍ ഗന്ധര്‍വശാപം ഉണ്ടാകുമെന്നും ഈ ചിത്രം എടുക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. പക്ഷേ അതിനു ശേഷം നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഗന്ധര്‍വന്റെ പ്രോമോഷനായി എത്തിയ നിതീഷ് ഭരര്വാജും ഞാനും ഒരു ഹോട്ടല്‍ മുറിയിലും, പത്മരാജനും, ഗാന്ധിമതി ബാലനും മറ്റൊരു മുറിയിലുമാണ് കിടന്നത്. തലേന്ന് രാത്രി 12 മണി വരെ ഞങ്ങള്‍ സംസാരിച്ചാണ് കിടക്കാന്‍ പോയത്.എന്നാല്‍ പിറ്റേന്ന് രാവിലെ ഗാന്ധിമതി ബാലന്‍ പേടിച്ചരണ്ട് വിളിക്കുന്നത് കേട്ടാണ് ഞങ്ങൾ ഉണർന്നത്. പപ്പേട്ടന്‍ വിളിച്ചിട്ട് ഉണരുന്നില്ല. നിതീഷ് ഭരദ്വാജ് ഒരു വെറ്റിനറി ഡോക്ടറാണ്. നിതീഷ് പള്‍സ് പിടിച്ചു നോക്കിയപ്പോഴാണ് പത്മരാജന്‍ മരിച്ച വിവരം അറിയുന്നത്. അതോടെ ഞങ്ങള്‍ ആകെ നടുങ്ങിപ്പോയി. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ഗന്ധര്‍വശാപമായിരുന്നു. തുടർന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായി. മരണത്തിന്റെ വക്കിൽ നിന്നും തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്.” ഗുഡ്നെറ്റ് മോഹനന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ ലോകം ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുന്നത്. അനശ്വരനായ കലാകാരനായ പപ്പേട്ടന്റെ വിയോഗം താൻ എടുത്ത ഒരു സിനിമ മൂലമാണ് എന്ന് ആരാധകർക്ക് പ്പോലും വിശ്വസിയ്ക്കുവാൻ സാധിയ്ക്കുന്നു ഒന്നല്ല.