പറയാന്‍ കഴിയുന്നതില്‍ അധികം വേദന, പുനിത് രാജ്കുമാറിന്റെ വിയോഗത്തില്‍ പാര്‍വതി

ഏറെ ഞെട്ടലോടെയാണ് പുനിത് രാജ്കുമാറിന്റെ മരണത്തെ സിനിമാലോകം ഇന്ന് കേട്ടത്. കന്നഡ നടന്‍ രാജ്കുമാറിന്റെ മകനായ പുനിത് രാജ്കുമാര്‍ ചെറുപ്പത്തിലേ സിനിമയിലേക്കെത്തിയിരുന്നു. നടനേക്കാളുപരി നല്ല ഒരു മനുഷ്യന്‍ എന്നാണ് പുനിതിനെ കുറിച്ച് എല്ലാവരും പറയുന്ന കാര്യം. ഇപ്പോഴിതാ പാര്‍വതി തിരുവോത്ത് പുനിതിന്റെ വിയോഗത്തെ കുറിച്ച് എഴുതിയിരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.


‘വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാവുന്നതിലും അധികം വേദന” എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം കൂടി താരം ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
2010 ല്‍ പുറത്തിറങ്ങിയ പൃഥ്വി എന്ന കന്നഡ ചിത്രത്തിലാണ് പുനിതിന്റെ നായികയായി പാര്‍വതി തിരുവോത്ത് അഭിനയിച്ചത്.ജേക്കബ് വര്‍ഗീസ് ആയിരുന്നു ചിത്രം ഒരുക്കിയത്.
ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിച്ചില്ല.