മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രം 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ പറുദീസ എന്ന ഗാനം വന്‍ ഹിറ്റാണ്. ഇപ്പോഴിതാ പറുദീസയുടെ ഇന്തൊനീഷ്യന്‍ പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. സംവിധായകന് അമല്‍ നീരദാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിലെ വരികളും ഉള്‍പ്പെടുത്തിയുണ്ട്. ഇയ്യുസ് ഡേസിയാനയും കൂട്ടരും ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന് ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും യൂയിസ് ദേശയാന മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. അമല്‍ നീരദ് വീഡിയോ പങ്കുവെച്ചതോടെ ഗാനത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് മലയാളികളുടെ പ്രവാഹമാണ് യൂയിസിന്റെ യൂട്യൂബ് ചാനലില്‍.
സുഷിന് ശ്യാം സംഗീതത്തില്‍ ശ്രീനാഥ് ഭാസിയാണ് പറുദീസ ഗാനം പാടിയിരിക്കുന്നത്. ഭീഷ്മ പര്‍വത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്. ബിഗ് ബിക്ക് ശേഷം 14 വര്‍ഷങ്ങള്‍കഴിഞ്ഞ് മമ്മൂട്ടിയും അമല്‍നീരദും ഒന്നിച്ച ഈ ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.