“ഈശോ എന്ന സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്”- പി.സി ജോര്‍ജ് !! ഇത് നാദിര്‍ഷയ്ക്കുള്ള ഒളിയമ്പോ?

തുടക്കത്തിലേ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയാണ് ജയസൂര്യയെ നായകനാക്കി നടനും സംവിധായകനുമായ നാദിര്‍ഷ ഒരുക്കിയ ഈശോ എന്ന് സിനിമ. ഒടുവില്‍ ഈശോയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ വാര്‍ത്തയും നാദിര്‍ഷ പുറത്ത് വിട്ടതോടെ, സിനിമ എനിക്കൊന്ന് കാണണം എന്നും ക്രിസ്മസിന് തന്നെ ചിത്രം റിലീസ് ചെയ്യണം എന്നും പറഞ്ഞിരിക്കുകയാണ് സാക്ഷാന്‍ പി.സി ജോര്‍ജ്.

ഈശോ എന്ന സിനിമയ്ക്കും നാദിര്‍ഷയ്ക്കും എതിരെയുള്ള പി.സിയുടെ ഒരു ഒളിയമ്പായിട്ടാണ് ഈ പ്രസ്താവനയെ വിലയിരുത്തപ്പെടുന്നത്. അതേസമയം, ഈശോ എന്ന പേരിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈനിനെയാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ മുന്‍പന്തിയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആളായിരുന്നു പി.സി ജോര്‍ജ്. ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു.

ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്നത് ആണെന്നായിരുന്നു പൊതുവെയുള്ള വിമര്‍ശനം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സിനിമ തനിക്കൊന്ന് കാണണം എന്നും അത് ക്രിസ്മസിന് തന്നെ പുറത്തിറക്കണമെന്നും നാദിര്‍ഷയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

Aswathy