അങ്ങനെ ആ ആഗ്രഹവും സാധിച്ചു  ശ്രീനിഷിന്റെ അമ്മയുടെ സ്നേഹം കണ്ടു പേർളിയുടെ കണ്ണ് നിറഞ്ഞു!! 

നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ശ്രീനിഷും, പേർളി മാണിയും. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങളുടെ മകൾ നില ബേബിയു൦ സോഷ്യൽ മീഡിയിൽ വലിയ ഒരു താരം തന്നെയാണ്. ഇപ്പോൾ പേർളി പങ്കിട്ട ഒരു വീഡിയോ…

നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ശ്രീനിഷും, പേർളി മാണിയും. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങളുടെ മകൾ നില ബേബിയു൦ സോഷ്യൽ മീഡിയിൽ വലിയ ഒരു താരം തന്നെയാണ്. ഇപ്പോൾ പേർളി പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.കഴിഞ്ഞ തവണ ഒരുപാട്ടിന്റെ റീൽ തന്നെയാണ് ഇപ്പോളും പങ്കുവെച്ചത്. അതും തന്റെ ഒരു വലിയ ആഗ്രഹം ആണ് പങ്കുവെച്ചത്. അതും ശ്രീനിഷിന്റെ അമ്മയുടെ കൂടെ ആണ് പേർളി ഈ തവണ റീൽസ് പങ്കുവെച്ചത്.

റീൽസിൽ സാധാരണ മികവ് കാണിക്കുന്ന പേർളി  തന്റെ അമ്മായി അമ്മയെ നോക്കിയാണ് റീൽസ് ചെയ്യുന്നത്. തനറെ അമ്മായി അമ്മയുടെ റീൽസ് കണ്ടു പേര്ളിയുടെ കണ്ണ് തന്നെ നിറഞ്ഞു പോയിരുന്നു.  ഈ വീഡിയോ ഷൂട്ട്‌ ചെയ്യ്തിരിക്കുന്നത് ശ്രീനിഷ് തന്നെയാണ്. ഞങ്ങളുടെ കൂടെ അമ്മ യും റീൽസിനെ പങ്കെടുത്തപ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷമെന്നും താരം പറയുന്നു. ഈ റീൽസ് കണ്ടിട്ട് ആരാധകർ ഒന്നടങ്കം പറയുന്നത് പേർളിയെക്കാൾ കൂടുതൽ സ്കോർ ചെയ്യ്തിരിക്കുന്നത് അമ്മ ആണെന്നാണ്.

നിരവധി താരങ്ങൾ ആണ് ഈ വീഡിയോക്ക് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്,നല്ല അമ്മായി അമ്മയും, മരുമകളും,എന്നും ഇങ്ങനെ ഈ സന്തോഷവുമായി മുന്നോട്ട് പോകണമെന്നും ആരാധകർ പറയുന്നു. ഈ വീഡിയോയുടെ അവസാനം പേർളി അമ്മായിഅമ്മയെ നോക്കി കരയുന്നതും കാണാം. മുൻപ് താരങ്ങൾ ഒരു സന്തോഷവാർത്ത പുറത്തു വിട്ടിരുന്നു നീലുവിനു വേണ്ടി ഒരു സ്വന്തമായി ചാനൽ തുടങ്ങിയിരിക്കന്നു എന്ന്.