അവതാരകയായും നടിയായും എല്ലാം പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് പേര്‍ളി മാണി. വിവാഹത്തിനും അമ്മയായ ശേഷവും ജീവിതം വളരെ ആസ്വദിച്ച് തന്റെ ആഗ്രഹങ്ങള്‍ എല്ലാം എത്തിപ്പിടിക്കുന്ന താരം പലര്‍ക്കും പ്രചോദനമാണ്. ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി എന്നും ചേര്‍ന്ന് നില്ക്കാന് ശ്രമിക്കുന്ന താരം കൂടിയാണ് പേര്‍ളി മാണി. ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് താരം നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ സെഗ്മെന്റലിലാണ് താരം ആരാധകരുമായി സംവദിച്ചത്.
അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താങ്കള്‍ ജീവിതം ആസ്വദിയ്ക്കുന്നുണ്ടോ എന്നായിരുന്നു പേര്ളിയോടായി ഒരു വ്യക്തിയുടെ ചോദ്യം.. എന്നും പോസിറ്റീവ് ആയിരിക്കാന്‍ ശ്രമിക്കുന്ന പേര്‍ളി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.. ജീവിതം.. അത് ആസ്വദിക്കുക എന്നത് മാത്രമാണ് പ്രധാനം.. എന്നാണ് പേര്‍ളി മാണി പറയുന്നത്.. അതാണ് തന്റെ രീതി എന്നും പേര്‍ളി ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എങ്ങിനെയാണോ ലൈഫ്, അതിനെ അങ്ങിനെ തന്നെ ആസ്വദിയ്ക്കുന്നു.. പേര്‍ളി മറുപടിയായി പറയുന്നു. അതുപോലെ എപ്പോഴും പോസിറ്റീവ് ആയിരിക്കാന്‍ താന്‍ ഒരുപാട് പ്രയത്നിക്കുന്നുണ്ട് എന്നും പേര്‍ളി പറയുന്നു.
അതേസമയം, വിവാഹം കഴിക്കാന്‍ പോകുന്നവരോട് പേര്ളിക്കുള്ള ഉപദേശം ഇതായിരുന്നു.. ഒരു വ്യക്തിയുടെ പണമോ, കുടുംബ പാരമ്പര്യമോ അയാളുടെ ഇന്റിവിജ്വാലിറ്റിയോ കണ്ട് വിവാഹം ചെയ്യാന്‍ പാടില്ല, ആ വ്യക്തി എന്താണെന്നും എങ്ങിനെയാണ് എന്നും മനസ്സിലാക്കി മാത്രം വിവാഹം ചെയ്യുക. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷമുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി പറ്റുെമന്നും താരം പറയുന്നു.
പേര്ളിയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.. സീരിയല്‍ നടന് ശ്രീനിഷാണ് പേര്ളിയുടെ ജീവിത പങ്കാളി.. ഇവരുടെ മകള്‍ നിലാ ബേബിക്കും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.