പെരുമാനി ഗ്രാമത്തിന്റെ പെരുമകള്‍ വിളിച്ചോതുന്ന ‘പെരുമാനി’ നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളില്‍!!! ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റുമായി താരങ്ങള്‍

ലുക്കില്‍ മാത്രമല്ല പ്രൊമോഷനും വ്യത്യസ്ത വഴികള്‍ തേടി പെരുമാനി ടീം. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെരുമാനി’. ചിത്രം മെയ് 10ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ പ്രൊമോഷനായി ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റുമായി ഇറങ്ങിയിരിക്കുകയാണ് സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ടും ലുക്ക്മാനും. താരങ്ങളുടെ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. വിളംബരയാത്രയുമായിട്ടാണ് സംവിധായകന്‍ മജു അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ പ്രൊമോഷന്‍ നടത്തുന്നത്.

‘പെരുമാനി ഗ്രാമത്തിന്റെ പെരുമകള്‍ വിളിച്ചോതുന്ന ‘പെരുമാനി’ എന്ന ചലച്ചിത്രം മെയ് 10ന് നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. വേറിട്ട കഥാസന്ദര്‍ഭങ്ങളും പുത്തന്‍ ദൃശ്യാവിഷ്‌കാരവും സമന്വൊയിപ്പിക്കുന്ന സിനിമ അനുഭവത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ പോലെ ഒ വി വിജയന്റെ തസ്‌റാക്കിലെ മനുഷ്യരെ പോലെ പെരുമാനിയിലെ വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെ ലോകമാണ് സ്‌ക്രീനുകളിലേക്കെത്തുന്നത്.

മലയാള സിനിമയുടെ ആഴമുള്ള കഥാപാരമ്പര്യത്തിലേക്ക് നവ സിനിമയുടെ പുതിയ തലങ്ങളിലേക്കും കടന്ന് ചെല്ലുന്ന പെരുമാനിക്കാര്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വ്യത്യസ്തമായ ആസ്വാദനമായിരിക്കും എന്നറിയിച്ചുകൊണ്ട് ഒരിക്കല്‍കൂടി നിങ്ങളുടെ തിയറ്ററുകളില്‍ സീറ്റുറപ്പാക്കുക എന്നോര്‍മ്മപ്പെടുത്തികൊണ്ട് വീണ്ടും ഏവര്‍ക്കും സ്വാഗതം.’ എന്നാണ് വിളംബരയാത്രയില്‍ വിളിച്ച് പറയുന്നത്.

പെരുമാനി എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ മുജി എത്തുന്നു, ‘നാസര്‍’ എന്ന പേരില്‍ പെരുമാനിയിലെ പുതുമാരനായിട്ട് വിനയ് ഫോര്‍ട്ടുമാണ് എത്തുന്നത്.

മറ്റ് കഥ്പാത്രങ്ങളാവുന്ന ലുക്ക്മാന്‍ അവറാന്‍, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്കും വൈറലായിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ഫിറോസ് തൈരിനിലാണ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്‍, ശ്യാംധര്‍, ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്‌സ്: സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍: സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.