അമ്മമ്മയ്ക്ക് കിടിലന്‍ ടാറ്റൂ സമ്മാനിച്ച് ശ്രേഷ്ഠക്കുട്ടി!!! വെക്കേഷന്‍ വൈബ് ചിത്രങ്ങളുമായി സുജാത

മലയാളത്തിന്റെ പ്രിയ ഗായികയാണ് സുജാത മോഹന്‍. മകള്‍ ശ്വേതയും അമ്മയെ പോല ഏറെ ആരാധകരുള്ള മികച്ച പാട്ടുകാരിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സുജാതയുടെ സ്വരമാധുരി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

എല്ലാവരെയും പോലെ വെക്കേഷന് അമ്മമ്മയുടെ അടുത്ത് എത്തിയിരിക്കുകയാണ് കുഞ്ഞ് ശ്രേഷ്ഠക്കുട്ടി. കൊച്ചുമകളോടൊപ്പം വെക്കേഷന്‍ ആഘോഷിക്കുകയാണ് സുജാത. ശ്വേതയുടെ മകളാണ് ശ്രേഷ്ഠ. ശ്രേഷ്ഠയുടെ കുട്ടിക്കുറുമ്പുകളാണ് സുജാത പങ്കുവച്ചിരിക്കുന്നത്.

ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് സുജാത പങ്കുവച്ചത്.
അമ്മമ്മയുടെ കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്നെഴുതിയിരിക്കുകയാണ് കൊച്ച് മിടുക്കി.ജനലില്‍ വലിഞ്ഞു തയറുന്ന ശ്രേഷ്ഠയുടെ കുസൃതി ചിത്രവും സുജാത പങ്കുവച്ചിട്ടുണ്ട്. വെക്കേഷന്‍ വൈബ് എന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതാണോ ശ്രേഷ്ഠ ഭാഷ എന്നാണ് പലരുടേയും ചോദ്യം. വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണെന്നും പറയുന്നവരുണ്ട്. പേരക്കുട്ടിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സുജാത പങ്കുവയ്ക്കുന്നത് പതിവാണ്.