ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘം; പോച്ചർ സീരീസിൻറെ പ്രോമോ വീഡിയോയുമായി ആലിയ ഭട്ട്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെ കണ്ടെത്തിയ യഥാർത്ഥ സംഭവങ്ങളെ ആവിഷ്കരിക്കുന്ന സീരീസായ പോച്ചർ ഫെബ്രുവരി 23ന് പ്രദർശനത്തിന് എത്തും. എമ്മി അവാർഡ് ജേതാവായ റിച്ചി മേത്ത രചനയും നിർമ്മാണവും സംവിധാനവും…

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെ കണ്ടെത്തിയ യഥാർത്ഥ സംഭവങ്ങളെ ആവിഷ്കരിക്കുന്ന സീരീസായ പോച്ചർ ഫെബ്രുവരി 23ന് പ്രദർശനത്തിന് എത്തും. എമ്മി അവാർഡ് ജേതാവായ റിച്ചി മേത്ത രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആനക്കൊമ്പ് വേട്ട സംഘത്തിനെതിരെ അന്വേഷണം നടത്തി സത്യം കണ്ടെത്തുകയും ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് സീരിസ്.

നടി ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. സീരിസ് എത്തുന്നതിൻറെ ഭാഗമായി ആമസോൺ പ്രൈം വീഡിയോ ഇപ്പോൾ ഒരു ആലിയ അഭിനയിച്ച ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും മൂല്യം ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവർക്കുമെതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, ‘കൊലപാതകം കൊലപാതകം തന്നെയാണ്’ എന്ന സന്ദേശമാണ് വീഡിയോ നൽകുന്നത്.