ഇത് മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രം..! സിനിമയിലെ വമ്പന്‍ താരനിര കണ്ട ആവേശത്തില്‍ ആരാധകര്‍..!

സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനാണ് മണിരത്‌നം. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായ ഒരുപാട് സിനിമകള്‍ ഇദ്ദേഹത്തിന്റെതാണ്. ഇപ്പോഴിതാ മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ പൊന്ന്യന്‍ സെല്‍വന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയില്‍ നിറയുന്നത്. പുതിയ ചിത്രത്തിന്റെ ക്യാരടക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

 

ഒരു ബ്രഹ്‌മാണ്ഡ ചിത്രമായി തന്നെയാണ് പൊന്ന്യന്‍ സെല്‍വന്‍ മണിരത്‌നം ഒരുക്കിയിരിക്കുന്നത്. വമ്പന്‍താരനിര അടങ്ങുന്ന ചിത്രം എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള നോവല്‍.

ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു,

ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പൊന്ന്യന്‍ സെല്‍വന്റെ നിര്‍മ്മാണം.ആദ്യ ഭാഗമായ ‘പൊന്നിയിൻ സെൽവൻ-1’ 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

 

 

 

Aswathy