ഭാവിയും ഭൂതവും ഇനി പ്രഭാസ് പറയും..! രാധേശ്യാം ട്രെയിലര്‍..!!

ഇന്ത്യമുഴുവന്‍ ആരാധകരുള്ള നടനാണ് പ്രഭാസ്. ബാഹുബലി എന്ന സിനിമയിലെ അഭിനയത്തോടെ സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയായിരുന്നു പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ പുതിയ സിനിമയുടെ കൂടുതല്‍ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. പ്രഭാസും പൂജ ഹെഗ്ഡെയും താരജോടികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

മാര്‍ച്ച് 11-ാം തീയതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കാലവും പ്രണവും തമ്മില്‍ പോരാട്ടം എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. ട്രെയിലര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാതെ വയ്യ. ഇറ്റലി, ജോര്‍ജ്ജിയ, ഹൈദരാബാദ് എന്നിവടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ അത്യാധുനിക വിഷ്വല്‍ ഇഫക്ടും മനോഹര ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാസിനും പൂജയ്ക്കും പുറമെ, സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മാര്‍ച്ച് 11ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം 1970കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി ഒരുക്കിയ പ്രണയും സസ്‌പെന്‍സും നിറഞ്ഞ കഥയാണെന്നാണ് സൂചന.

 

 

Aswathy