പൂനം പാണ്ഡെ മരിച്ചിട്ടില്ല! പ്രത്യേക ലക്‌ഷ്യം വെച്ചുള്ള വാർത്തയെന്നു നടി ലൈവിൽ പറയുന്നു 

Follow Us :

കഴിഞ്ഞ ദിവസം  സോഷ്യൽ മീഡിയിൽ വളരെ ചർച്ച ആയ വിഷയം ആയിരുന്നു നടി പൂനം പാണ്ഡെ യുടെ മരണം, സെർവിക്കൽ ക്യാൻസർ മുഖേന ആണ് നടി മരിച്ചതെന്നും വാർത്തകൾ എത്തിയിരുന്നു, എന്നാൽ താൻ മരിച്ചിട്ടില്ല എന്നുള്ള വീഡിയോയുമായി നടി തന്റെ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ്, തന്റെ മരണ വാർത്ത പ്രത്യേക ലക്‌ഷ്യം വെച്ചുള്ളതെന്നും നടി പറയുന്നു. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് ഒരു അവബോധം  നല്കാൻ വേണ്ടിയാണ് താൻ വ്യാജ മരണ വാർത്ത സൃഷ്ടിച്ചതെന്നും നടി ലൈവിൽ വന്നു പറഞ്ഞു

ഞാൻ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്, അതുപോലെ ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്,  സെർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക യെന്നതായിരുന്നു തന്റെ ലക്‌ഷ്യം, എന്റെ മരണത്തെ കുറിച്ച് ഒരു വ്യാജം ഉണ്ടാക്കിയതാണ്

അതുകൊണ്ടു  ഈ അസുഖത്തെ കുറിച്ച് ഒരു ചർച്ച ഉണ്ടായി എന്നുള്ളതാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നടി ലൈവിൽ എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു നടി മരിച്ചു എന്നുള്ള വാർത്ത എത്തിയത്, എന്നാൽ നടിയുടെ മരണം ബോളിവുഡിൽ സംശയത്തോടെ ആണ് കണ്ടിരുന്നത്, രാത്രി അവർ മരിച്ചിട്ടില്ല എന്നും എല്ലാം അവരുടെ നാടകമായിരുന്നു എന്നും എല്ലാവരും  മനസിലാക്കിയിരുന്നു