അന്ധവിശ്വാസങ്ങളുടെ കോട്ടയാണ്  സിനിമ! അത് തന്റെ കരിയറെ  വരെ ബാധിച്ചു, ശരത് 

ഐഡിയ സ്റ്റാർ സിംഗർ എന്ന ഒറ്റ ഷോ കൊണ്ട് പ്രേഷക സ്വീകാര്യത ലഭിച്ച ഒരു സംഗീത സംവിധായകൻ ആണ് ശരത്, ഇപ്പോൾ സിനിമ എന്ന പറയുന്നത് അന്ധവിശ്വാസങ്ങളുടെ കോട്ട ആണെന്നും, ആ അന്ധ വിശ്വാസം…

ഐഡിയ സ്റ്റാർ സിംഗർ എന്ന ഒറ്റ ഷോ കൊണ്ട് പ്രേഷക സ്വീകാര്യത ലഭിച്ച ഒരു സംഗീത സംവിധായകൻ ആണ് ശരത്, ഇപ്പോൾ സിനിമ എന്ന പറയുന്നത് അന്ധവിശ്വാസങ്ങളുടെ കോട്ട ആണെന്നും, ആ അന്ധ വിശ്വാസം തന്റെ കരിയർ വരെ ബാധിച്ചു എന്നും തുറന്നു പറയുകയാണ് ശരത്, ക്ഷണക്കത്ത് എന്ന ചിത്രത്തിലെ പാട്ടിനെ ആണ് ആദ്യമായി താൻ സംഗീതം നൽകിയത്, സിനിമ അത്ര ഹിറ്റ് ആയില്ലെങ്കിലും അതിലെ പാട്ടുകൾ വിജയിച്ചിരുന്നു.

ഓർ സിനിമ  പരാചയപെട്ടാൽ അതിലെ പാട്ടിനെ സംഗീതം നല്കിയവന്റെ കുഴപ്പമാണെന്നു പറയും, എന്നാൽ അതിലെ പാട്ട് എന്താണ് വിജയിച്ചതെന്നു ആലോചിക്കാൻ അവർക്ക് കഴിയില്ല, എന്നാൽ ക്ഷണകത്തിനു ശേഷം എനിക്ക് പിന്നീട് സിനിമകൾ കിട്ടിയില്ല. ഞാൻ നാല് സിനിമകളിൽ നിന്നും പൈസ വാങ്ങി എന്നാൽ മൂന്നെണ്ണത്തിന്റെ പൈസയും തിരിച്ചു കൊടുക്കേണ്ടി വന്നു.

എന്നെ ഇങ്ങനെ മാറ്റിനിർത്തിയതിൽ വിഷമം ഒന്നുമില്ല, എനിക്ക് വലുത് ജനങ്ങൾ ആണ്, ജനങ്ങളുടെ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സം​ഗതികളെ കൂട്ടുപിടിച്ച് സം​ഗീതത്തെ സങ്കീർണമാക്കുന്നു എന്ന വിമർശനം അം​ഗീകരിക്കാൻ പറ്റില്ല എന്നും സം​ഗതി ശരത്, ജീനിയസ് ശരത് തുടങ്ങിയ വിളിപ്പേരുകൾ തനിക്ക് അരോചകമായി തോന്നിയിട്ടില്ലെന്നും ,റിയാലിറ്റി ഷോ വന്ന ശേഷമാണ് തന്റെ പാട്ടുകൾ ജനം തിരച്ചറിഞ്ഞതെന്നും ശരത് വ്യക്തമാക്കി