കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം ​മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു. കാൻ വേദിയിലെ ദിവ്യപ്രഭയുടെയും കനി കുസൃതിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതിലെ ദിവ്യപ്രഭയുടെ ലുക്കും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കൊക്കോ ബ്രൗൺ നിറത്തിലുള്ള ​ഗൗണിലാണ് റെഡ്കാർപ്പറ്റിൽ ദിവ്യപ്രഭയെത്തിയത്. താരത്തിന് വേണ്ടി ഈ ​ഗൗൺ ഒരുക്കിയത് നടി പൂർണിമ ഇന്ദ്രജിത്താണ്. ദിവ്യപ്രഭയ്ക്കായി വസ്ത്രമൊരുക്കുന്നതിന്റെ വീഡിയോ പൂർണിമ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ക്ലച്ചുമായി എത്തിയുടെ കനിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.