രാക്ഷസനെയും മലർത്തിയടിച്ച് ; മുടക്കിയതിന്റെ 13 ഇരട്ടി വാരി പോർതൊഴിലിന്റെ ചരിത്രക്കുതിപ്പ്

വേറിട്ട വഴികളിലൂടെയുള്ള ഒരു ഇന്വെസ്റ്റിഗേഷൻ ത്രില്ലർ സിനിമയായിരുന്നു പോർതൊഴിൽ. തമിഴ് സിനിമ മേഖലയിൽ നിന്നും പിറന്ന എക്കാലത്തേക്കും ഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയായ ‘രാക്ഷസന്റെ’ വരെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇപ്പോൾ പോർതൊഴിൽ.

ഇതുവരെയും ബോക്സ്ഓഫീസിൽ നിന്നും ചിത്രം സ്വന്തമാക്കിയത് മുടക്കിയതിലും 13 ഇരട്ടി ലാഭമാണ്. കേരളത്തിൽ നിന്നും മാത്രം 6.25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചരിത്രക്കുതിപ്പിലാണ് ഇപ്പോൾ ചിത്രം. വിഘ്നേഷ് രാജ് ആണ് ചിത്രം ഒരുക്കിയത്.

സംവിധായകനും ആല്‍ഫ്രഡ് പ്രകാശും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. അശോക് സെല്‍വന്‍, ശരത് കുമാർ, നിഖില വിമൽ തുടങ്ങി വമ്പൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ മികച്ച പെർഫോമൻസ് തന്നെയാണ് സിനിമയിൽ കാഴ്ചവെച്ചത്. ചിത്രത്തിന്റെ ഈ വിജയം ആഘോഷമാക്കുകയാണ് ഇപ്പോൾ ആരാധകർ.