ദിലീപിന്റെ കോപ്രായങ്ങള്‍ കാരണം ഒതുങ്ങിപ്പോയ സിനിമ!! പണ്ടത്തെ നമ്പര്‍ ഒക്കെ കാണിച്ച് പിടിച്ചു നിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നും ഏക്കുന്നില്ല

ഏറെ കാത്തിരിപ്പിനൊടുവില്‍ ജനപ്രിയ നടന്‍ ദിലീപ് ചിത്രം ‘പവി കെയര്‍ ടേക്കര്‍’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ദിലീപിനെ നായകനാക്കി വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി ഫീല്‍ ഗുഡ് എന്റെര്‍ടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ നിറയുന്നത്.

ഒരു ഫ്‌ലാറ്റിന്റെ കെയര്‍ ടേക്കറും സെക്യൂരിറ്റി ജോലിയും ചെയ്യുന്ന പവിത്രന്‍ എന്ന ആളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കുറെ കാര്യങ്ങള്‍ രസകരമായി പറഞ്ഞ് പോകുന്ന സിനിമയാണ് ഇത്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തിയത്.

അതേസമയം, ചിത്രം പ്രതീക്ഷയ്‌ക്കൊത്തില്ലെന്നും പ്രേക്ഷക പ്രതികരണം നിറയുന്നുണ്ട്. അത്തരത്തില്‍ അശ്വിന്‍ പ്രകാശ് പങ്കുവച്ച നെഗറ്റീവ് പോസ്റ്റും ശ്രദ്ധേയമായിരിക്കുകയാണ്. ദിലീപിന്റെ കോപ്രായങ്ങള്‍ കാരണം ആവറേജില്‍ ഒതുങ്ങിപ്പോയ ഒരു സിനിമ അതാണ് പവി കെയര്‍ടേക്കര്‍ എന്നാണ് അശ്വിന്‍ പറയുന്നത്.
ദിലീപിന്റെ കോപ്രായങ്ങള്‍ കാരണം ആവറേജില്‍ ഒതുങ്ങിപ്പോയ ഒരു സിനിമ അതാണ് പവി കെയര്‍ടേക്കര്‍.

അത്രയും ഇമെച്ചുവര്‍ ആയ പെര്‍ഫോമന്‍സ് കാരണം പവിത്രനോടൊപ്പമുള്ള യാത്ര അത്ര സുഖകരമല്ല. പണ്ടത്തെ നമ്പര്‍ ഒക്കെ കാണിച്ചു പിടിച്ചു നിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നും ഏക്കുന്നില്ല.

ഒരു പക്ഷെ സംവിധായകന്റെ കയ്യടക്കത്തോടെ ഒന്നു കണ്ട്രോള്‍ ചെയ്തു ചെയ്യിപ്പിച്ചിരുന്നേല്‍ നല്ല രീതിയില്‍ വരേണ്ട ഒരു ക്യാരക്ടര്‍ ആയിരുന്നു.

കണ്ടിരിക്കാന്‍ ഒരു ക്യുരിയോസിറ്റി ഉണ്ടെങ്കില്‍ പോലും അതിന് ഉതകുന്ന രീതിയില്‍ ഉള്ള പെര്‍ഫോമന്‍സ് അല്ല ദിലീപിന്റെ ഭാഗത്തു നിന്നും വന്നത്.

സീരിയസ്സ്‌നെസിലേക്ക് കൊണ്ടുപോകുന്ന പല സീനുകളും കോമഡി ആക്കി മാറ്റുന്നത് നല്ല രീതിയില്‍ മോശം ആയി വന്നിട്ടുണ്ട്.

മുന്‍പ് പരാജയപ്പെട്ട ദിലീപ് ചിത്രങ്ങളെ അപേക്ഷിച്ചു ബെറ്റര്‍ എന്നു പറയാം പവി കെയര്‍റ്റേക്കറിനെ.

സോങ്സ് മിക്‌സ് നന്നായി വന്നിട്ടില്ല സിനിമയില്‍. ഒട്ടും ബേസ് ഇല്ലാത്തപോലെ ആണ് എല്ലാ പാട്ടുകളും ഫീല്‍ ചെയതത്.

NB : ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള ഫ്‌ലാറ്റും, താമസിച്ചിരുന്ന പരിസരങ്ങളും ഒക്കെ സിനിമയില്‍ ഉടനീളം ഉള്ളത്‌കൊണ്ട് പഴയ മെമ്മറീസ് ഒന്ന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നത് ഒഴിച്ചാല്‍ മറ്റൊന്നും ഈ സിനിമയില്‍ നിന്നും കിട്ടിയില്ല.