Categories: Uncategorized

പ്രേമലുവിലെ തെറ്റി ചൂണ്ടിക്കാണിച്ചയാള്‍ക്ക് സംവിധായകന്‍ നല്‍കിയ മറുപടി വൈറലായി

തിയേറ്ററുകളില്‍ വന്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് നസ്ലിനും മമിതയും പ്രധാന വേഷത്തിലെത്തിയ പ്രേമലു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിനിടെയുണ്ടായ തെറ്റ് തുറന്നു പറഞ്ഞ് സംവിധായകന്‍ ഗിരീഷ് എഡി. തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു പോസ്റ്റിന് താഴെയാണ് സംവിധായകന്‍ കമന്റുമായി എത്തിയത്.

മിനി മഹാറാണി ഗാനത്തിനിടയിലാണ് തെറ്റ് സംഭവിച്ചത്. കാര്‍ ഓടിക്കുന്ന രംഗത്തില്‍ കണ്ടിന്യൂറ്റി പ്രശ്നം ഉണ്ടാവുകയായിരുന്നു. പോസ്റ്റ് വന്നതിനു പിന്നാലെ തെറ്റ് തുറന്നു സംഭവിച്ചുകൊണ്ട് ഗിരീഷ് എഡി എത്തി. കണ്ടിന്യൂറ്റി പ്രശ്നമാണെന്നും ആ ഷോട്ട് ഇടാതെ വേറെ വഴിയില്ലായിരുന്നു എന്നുമാണ് ഗിരീഷ് എഡി കുറിച്ചത്. പിന്നാലെ തെറ്റ് തുറന്നു സമ്മതിച്ച സംവിധായകനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
പോസ്റ്റിട്ട വൈശാഖ് തന്നെ ഇട്ട മറ്റൊരു പോസ്റ്റില്‍ ഈ കാര്യം പറയുന്നു. പടം പൊട്ടിയാല്‍ റിവ്യുവര്‍മാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വെക്കുന്ന സിനിമക്കാര്‍ ഉള്ള ഈക്കാലത്ത് തീയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ സംവിധായകന്‍ തന്നെ പറ്റിയ തുറന്ന് സമ്മതിക്കുന്നത് ഭയങ്കര പോസിറ്റീവായ ഒരു കാര്യമാണ് എന്നാണ് വൈശാഖ് പറയുന്നത്.

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. മുന്‍വിധികളെ മാറ്റിമറിച്ചുള്ള പ്രകടനം കാഴ്ച വച്ച ചിത്രം, ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാച്ച് വാല്യു ലഭിച്ച സിനിമ കൂടി ആയിരുന്നു. മലയാളത്തിന് പുറതെ തെലുങ്കിലും കസറാന്‍ ഒരുങ്ങുകയാണ് പ്രേമലു ഇപ്പോള്‍. പ്രേമലു തെലുങ്ക് പതിപ്പ് മാര്‍ച്ച് 8നാണ് റിലീസാകുന്നത്.

Ajay Soni