Film News

‘അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക, ഇത് ദുരന്ത കേരളം’

കേരളത്തെ ഏറെ കരയിപ്പിച്ച അഭിമന്യു കൊലപാതകക്കേസിലെ രേഖകൾ കോടതിയിൽ നിന്ന് കാണാതയതിന് പിന്നാലെ വിമർശനവുമായി നടൻ ഹരീഷ് പേരടി. അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊകയെന്ന് ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘തെരഞ്ഞെടുപ്പ്, വോട്ട് രാഷ്ട്രീയം, അധികാരം.. അതിനിടയിൽ സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു.

ജനാധിപത്യം കൈയ്യിൽ പുരളുന്ന വെറും മഷി മാത്രമാവുന്നു. ജീവൻ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപനങ്ങളും യാഥാർത്ഥ്യവും നഷ്ടമാവുന്നു. ഇത് ദുരന്തകേരളമെന്ന്’ ആണ് ഹരീഷ് പേരടി കുറിച്ചത്. അതേസമയം അഭിമന്യു കേസിൽ എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്.

കോടതിയിൽ സമർപ്പിച്ച കുറ്റപത്രം, പോസ്റ്റ്‌മോർട്ടം അടക്കമുള്ള പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്. ഇതുസംബന്ധിച്ച വിവരം സെഷൻസ് ജഡ്ജി ഡിസംബറിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശവും നൽകിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതി പട്ടികയിലുള്ളത്.

Ajay Soni