പ്രണവ് – കല്യാണി വിവാഹം!! തീരുമാനം പ്രിയദര്‍ശന് വിട്ട് മോഹന്‍ലാല്‍!!

പ്രണവ് മോഹന്‍ലാലിന്റെയും കല്യാണി പ്രിയദര്‍ശന്റെയും പേരുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഗോസിപ്പ് കോളങ്ങൡ നിറഞ്ഞു നില്‍ക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം ഉടനെയുണ്ടാകുമെന്നും എല്ലാം വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി ചൂടുപിടിച്ച് വരികയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ ഇരുവരും പ്രണയ ജോഡികളായി അഭിനയിച്ചതിന് പുറമെയാണ് പലതരം ഗോസിപ്പുകളും വരുന്നത്. ഹൃദയത്തിലും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ജോഡികളായാണ്് അഭിനയിക്കുന്നത്. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകും എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇവരുടെ വിവാഹത്തിനായി മോഹന്‍ലാലും പ്രിയദര്‍ശനും സംസാരിച്ചിരുന്നുവെന്നും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.

കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പിതാക്കന്മാരെ പോലെ തന്നെ ചെറുപ്പം മുതല്‍ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സോഷ്യല്‍ മീഡിയയില്‍ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട് എങ്കിലും ഇരുവരും തമ്മില്‍ സൗഹൃദം മാത്രമേയുള്ളൂ എന്നാണ് ഒരു പക്ഷം പറയുന്നത്. പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു. അവര്‍ തന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫിയുമൊക്കെ എടുക്കുന്നവരാണ് എന്നെല്ലാം മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

അതേസമയം സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും എന്ന് മോഹന്‍ലാല്‍ പറഞ്ഞതാണ് പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും സംശയം ജനിപ്പിക്കുന്നത്. ഇരുവരുടെയും കല്യാണക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞിരിക്കുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്. ഇതില്‍ ഒരു ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകര്‍.