ഒടുവിൽ മാസ്സ് മറുപടിയുമായി പ്രാർത്ഥന, വാ അടച്ച് സൈബർ ഞരമ്പൻമാർ!

മലയാള സിനിമയിൽ മാതൃക ദാമ്പത്യം നയിക്കുന്ന ദമ്പതികളിൽ ഒരാൾ ആണ് ഇന്ദ്രജിത് സുകുമാരനും പൂർണ്ണിമയും. പൂര്ണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. അച്ഛനെയും അമ്മയെയും പോലെ തന്നെ താരമാണ് ഇവരുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് എന്ന പാത്തു. പാത്തുവിന് ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ മുകളിൽ ഫോള്ളോവെഴ്സ് ആണ് ഉള്ളത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ… ലാ ലാ ലാ.. ലാലേട്ടാ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആണ്.

പ്രാർത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്. അടുത്തിടെ പ്രാർത്ഥന പകർത്തിയ ഇന്ദ്രജിത്തിന്റെ വീഡിയോ പൂർണിമ ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിവസം പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രിയാണ് പ്രാർത്ഥന. ഫാഷൻ സെൻസുള്ള പാത്തു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയുടെ ചിത്രങ്ങൾക്ക് താഴെ പോസിറ്റീവ് കമെന്റുകൾ ആണ് ലഭിക്കുന്നതെങ്കിലും സൈബർ ഞരമ്പൻമാരുടെ കണ്ണുകൾ പ്രാർത്ഥനയിലേക്കും എത്താറുണ്ട്. അത്തരത്തിൽ ചിലർ താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്താറുണ്ട്. എന്നാൽ അവയൊന്നും പ്രാർത്ഥന കാര്യമാക്കാറില്ല.

ചുവന്ന വസ്ത്രം ധരിച്ചുകൊണ്ടുള്ള മനോഹരമായ ചിത്രമാണ് അടുത്തിടെ പ്രാര്‍ത്ഥന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. ട്രെഡീഷണല്‍ രീതിയിലെ വസ്ത്രം ആണ് പാത്തു ധരിച്ചതെങ്കിലും വസ്ത്രങ്ങൾക്ക് ഒരു മോഡേണ്‍ ടച്ച് ഉണ്ട്. ‘അലോഹ’ എന്ന തലകെട്ടാണ് ഈ ചിത്രങ്ങൾക്ക് പ്രാർത്ഥന നൽകിയിരിക്കുന്നത്. ഈ ചിത്രവും ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. അമ്മയെ പോലെ തന്നെ മകളും അപാര ഫാഷന്‍ സെന്‍സുള്ള ആളാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാൽ സ്ഥിരം കമെന്റുമായി വരുന്ന സദാചാര വാദികളും ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ മോശം കമെന്റുകൾ ഇട്ടവർക്ക് മറുപടി ആരാധകർ തന്നെ നല്കുകയായിരുന്നു. വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ കാര്യം ആണെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അധികാരം ഇല്ലെന്നുമാണ് ആരാധകർ മോശം കമെന്റുകൾ ഇടുന്നവർക്ക് മറുപടി നൽകിയത്.  എന്നാൽ ഇത്തവണ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രാർത്ഥനയും എത്തിയിരുന്നു. ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ ഉളുപ്പുണ്ടോ എന്ന് ചോദിച്ചയാളോട് ഉടൻ തന്നെ ‘ഇല്ല’ എന്ന മറുപടിയാണ് പ്രാർത്ഥന നൽകിയത്.

Sreekumar R