രാഹുലിന്റെ കൈ പിടിച്ച് ലക്ഷ്മി, വിവാഹ ചിത്രങ്ങൾ വൈറൽ!

പൊന്നമ്പിളി എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് രാഹുൽ രവി. പരമ്പരയിൽ മികച്ച അഭിനയം കാഴ്ചവെച്ച രാഹുലിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുവാൻ രാഹുലിന് സാധിച്ചു. മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്കെത്തിയ താരമാണ് രാഹുല്‍ രവി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ രാഹുലിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ കൈ പിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കുന്ന തന്റെ ചിത്രം താൻ വിവാഹിതൻ ആകാൻ പോകുന്നുവെന്ന് പറഞ്ഞു രാഹുൽ പങ്കുവെച്ചത്. ഇതോടെ ആരാണ് പെൺകുട്ടി എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകരും. എന്നാൽ അതിനു ശേഷം രാഹുൽ തന്നെ തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തി എത്തിയിരുന്നു. ലക്ഷ്മി എന്നാണ് താരം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര്.

കഴിഞ്ഞ ദിവസം ആണ് ഇരുവരും വിവാഹിതർ ആയത്. പെരുമ്പാവൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.  എംബിഎ ക്കാരിയാണ് ലക്ഷ്മി. വിവാഹ ശേഷം രാഹുൽ തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ വെച്ച് ഞങ്ങള്‍ പുതിയ ജീവിതം തുടങ്ങുകയാണ്. ലവ് മാര്യേജായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ഞങ്ങളെ അനുഗ്രഹിച്ചത്. എന്നും എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും ഞങ്ങൾക്ക് വേണം’ എന്നുമാണ് രാഹുൽ പറഞ്ഞത്. നിരവധി പേരാണ് ഇതിനോടകം നവ ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

Sreekumar R