ആള്‍ക്കാര്‍ വെറുതേ പറയുകയാണ്, മമ്മൂക്ക സൂപ്പര്‍ ഡാന്‍സറാണ്- പ്രസന്ന മാസ്റ്റര്‍

രണ്ടു പതിറ്റാണ്ടുകളായി വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രസന്ന മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്ത് മലയാള സിനിമയിലുണ്ട്. ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ചുവടുകള്‍. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയെ ഡാന്‍സ് പഠിപ്പിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ് മാസ്റ്റര്‍.

ആള്‍ക്കാര് വെറുതെ പറയുന്നതാണ് മമ്മൂക്ക സൂപ്പര്‍ ഡാന്‍സറാണ്… മമ്മൂക്കയുടെ ബോഡി ലാഗ്വേജ് അനുസരിച്ച് മമ്മൂക്കയുടെ കുറേ സ്‌റ്റൈല്‍ ഉണ്ട്. അത് കറക്ടായിട്ട് പിക് ചെയ്യാന്‍ പറ്റിയാല്‍ മമ്മൂക്ക സൂപ്പര്‍ ഡാന്‍സറാണ് എല്ലാള്‍ക്കും ഒരു ബോഡി ലാംഗ്വേജ് ഉണ്ട്. അതുപിക് ചെയ്യാന്‍ കഴിയണം. മമ്മൂക്ക ഡാന്‍സ് കളിക്കുമെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും വലിയ ബ്രേക്ക് ത്രൂ കിട്ടിയത് ലാലേട്ടന്‍ വഴിയാണ്. ലാലേട്ടന്‍ നമ്മളെ എപ്പോഴും ആശ്വസിപ്പിക്കും. കാക്കകുയിലിന്റെ സമയത്ത് താന്‍ ചെറുപ്പമാണെന്നും ആ സിനിമയിലെ ഡാന്‍സ് തനിക്കൊരു വലിയ തുടക്കമായിരുന്നുവെന്നും അദ്ദേഹം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അതേസമയം കിംഗ് ഖാനെ ഡാന്‍സ് പഠിപ്പിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. ‘ഷാരൂഖ് ഖാന്‍ സെറ്റിലെത്തുന്നതിന് മുന്‍പ് തന്നെ പ്രിയന്‍ സാര്‍ പറഞ്ഞു, ‘ഐ വാണ്ട് എ സിഗ്‌നേച്ചര്‍ സ്റ്റെപ്പ് ടു ബി ഷോട്ട്’ എന്ന്. ഷാരൂഖാന്റെ ഒരു ബോഡി ലാഗ്വേജ് മനസ്സിലായിട്ടു സ്റ്റെപ്പ് ഇട്ടാല്‍ പോരേ എന്നും ഞാനും. നീ നിന്റെ സ്റ്റെപ്പില്‍ കോണ്‍ഫിഡന്റ് ആണോ അല്ലയോ എന്ന് പ്രിയന്‍ സാര്‍ തിരിച്ചടിച്ചു. ആണെന്ന് ഞാനും പറഞ്ഞു. ആദ്യം എന്റെ അസിസ്റ്റന്റ്‌നെയാണ് ഞാന്‍ ഷാരൂഖിന് അടുത്തേക്ക് വിട്ടത്. അപ്പോള്‍ പ്രിയന്‍ സാര്‍ പറഞ്ഞു, പോരാ നീ പോയി തന്നെ ചെയ്യണമെന്ന്. എല്ലാ ദൈവങ്ങളെയും മനസ്സില്‍ വിളിച്ച്, കണ്ണടച്ചാണ് അന്ന് ഞാന്‍ നൃത്തം ചെയ്തത്. തീര്‍ന്നപ്പോള്‍ എല്ലാവരും ഹാപ്പിയെന്നും പ്രസന്ന മാസ്റ്റര്‍ പറയുന്നു.

റിയാലിറ്റി ഷോകളിലൂടെ മിനിസ്‌ക്രീനിലും സജീവമായതിനാല്‍ കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം പ്രസന്ന മാസ്റ്ററിന്റേതായിരിക്കും. പ്രശ്‌സത നൃത്തസംവിധായകരായ രഘു മാസ്റ്റര്‍, കലാ മാസ്റ്റര്‍, ബൃന്ദ മാസ്റ്റര്‍ എന്നിവരുടെ കുടുംബത്തില്‍ നിന്നു വരുന്ന പ്രസന്ന ഈ രംഗത്തേക്ക് കടന്നുവന്നതും തികച്ചും സ്വാഭാവികമായിരുന്നു.

കുട്ടിക്കാലം മുതല്‍ റിഹേഴ്‌സല്‍ ക്യാമ്പുകള്‍ കണ്ടാണ് വളര്‍ന്നത്. ചെറിയ പ്രായത്തിലൊന്നും നൃത്തത്തോട് വലിയ അഭിനിവേശം തോന്നിയില്ല. പക്ഷേ വിധി എന്നെ ഇവിടെ തന്നെ കൊണ്ടെത്തിച്ചുവെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Gargi