പ്രതാപ് പോത്തന്റെ അവസാന ആഗ്രഹവും സഫലമായി…!!

നടനും സംവിധായകനും ആയിരുന്ന പ്രതാപ് പോത്തന്റെ മരണം സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും തീരാ വേദനയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹവും സാധിച്ചിരിക്കുകയാണ്. പ്രതാപ് പോത്തന്റെ ആഗ്രഹ പ്രകാരം, അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു, ഒരു മരമായി വളരണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെട്ടത്. അവസാന ആഗ്രഹം പ്രിയപ്പെട്ടവര്‍ അദ്ദേഹത്തിന് വേണ്ടി സാധിപ്പിച്ച് കൊടുത്തതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നാണ് ആരാധകരും പ്രാര്‍ത്ഥിക്കുന്നത്.

ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു പ്രതാപ് പോത്തന്റെ അന്ത്യം. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. ജോലിക്കാരന്‍ എത്തി നോക്കുമ്പോഴായിരുന്നു അദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. നൂറില്‍ ഏറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം, പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നാടക കലാകാരനായാണ് പ്രതാപ് പോത്തന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഭരതനുമായുള്ള അടുത്ത ബന്ധമാണ് പ്രതാപ് പോത്തനെ സിനിമാ ലോകത്തേക്ക് എത്തിച്ചത്.

1978 ല്‍ ഭരന്‍ സംവിധാനം ചെയ്ത ആരവം എന്ന സിനിമിയലൂടെയാണ് അദ്ദേഹം സിനിമാ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1979 ല്‍ പുറത്തുവന്ന തകര എന്ന ചിത്രം പ്രതാപ് പോത്തന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കി. 1980 ല്‍ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെ അദ്ദേഹം തന്നിലെ അഭിനയ പ്രതിഭയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. സിനിമാ ലോകവും പ്രിയപ്പെട്ടവരും വളരെ വേദനയോടെ ആയിരുന്നു ഈ വാര്‍ത്ത അറിഞ്ഞത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം ചര്‍ച്ചയായി മാറിയിരുന്നു.. സിനിമാ രംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എത്തിയിരുന്നു.

Nikhina