മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കിലിട്ട കമന്റ് ആരാധകരുടെ കണ്ണു നനയിക്കുന്നു. ഇന്നലെ വെളുപ്പിന് 4.27ന് പ്രതാപ് പോത്തന്‍ തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനു വന്ന ഒരു കമന്റിന് ഉരുളയ്ക്കുപ്പേരി പോലെ അദ്ദേഹം നല്‍കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. എഗ് സ്റ്റ്യൂ, പയറ്, കശുവണ്ടിക്കറി, പുട്ട്, ചമ്മന്തി എന്നീ വിഭവങ്ങളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എഗ് സ്റ്റ്യൂവും കശുവണ്ടിക്കറിയും. ഇതാണോ കൊളസ്ട്രോള്‍ ഡയറ്റ് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ Who gives a shit when you are 70 years old – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ഭക്ഷണക്രമത്തെപ്പറ്റി പറഞ്ഞാണ് പല ഡോക്ടര്‍മാരും നമ്മെ ഭീഷണിപ്പെടുത്തുന്നതെന്നായിരുന്നു കമന്റിട്ടയാളുടെ പ്രതികരണം.
ചെന്നൈയിലെ ഫ്‌ലാറ്റിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടനും സംവിധായകനും രചയിതാവും നിര്‍മ്മാതാവുമായിരുന്ന പ്രതാപ് പോത്തന്‍ മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടി രാധിക ശരത് കുമാര്‍ മുന്‍ ഭാര്യ ആയിരുന്നു. 1986-ല്‍ അവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് സീനിയര്‍ കോര്‍പ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ല്‍ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് 1991-ല്‍ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വര്‍ഷത്തിന് ശേഷം ഈ വിവാഹവും 2012-ല്‍ അവസാനിച്ചു.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളും തെലുങ്കില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങള്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…
മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍…